ശ്രീകൃഷ്ണ ലീല
ശ്രീകൃഷ്ണ ലീല
---------------
ഒരു കുടക്കീഴിന്‍ തണലില്‍
നീങ്ങുമ്പോള്‍
കൊടും ഉച്ച മുകളില്‍
കനത്തു നില്‍ക്കുന്നു
കനലുരുകുമീ
കറുത്ത വീഥിയില്‍
തണല്‍ വീഴ്ത്തി
സഖികള്‍ക്കൊപ്പം
നടന്നു നീങ്ങവേ
വഴിയരികിലെ ഒഴിഞ്ഞ
മൂലയില്‍ നിന്നും
മിഴികള്‍ രണ്ടും
നിന്നില്‍ ഉടക്കി നില്ക്കുന്നു
പിടലി ഒന്നു നീ ചെരിച്ചതെയുള്ളൂ
ചിരിച്ചു ഞാന്‍,
നിന്നോടുരിയാടാന്‍ കൊതിച്ചു
നടന്നടുത്തു തഥാ
തിരിഞ്ഞു നിന്നു നീ
കുട മടക്കാതെ
ചിരിച്ചു ചൊല്ലി നിന്‍
സഖീ ജനങ്ങള്‍
“പനി പിടിച്ചയ്യോ, കാദര്‍
വിറച്ച് പോയത്രേ
കിടപ്പാണ് ആസ്പത്രി
പനിക്കിടക്കയില്‍!”
അറിഞ്ഞു ഞാനും, കണ്ടു
സഹപ്രവര്‍ത്തകന്‍
മാഷിന്‍
പനിച്ച ദേഹവും
പിന്നെ പനിക്കിടക്കയും
പനി വരും പോകും
ക്ഷണിക മാത്രയില്‍
പനിച്ച ചിന്തയില്‍
കവിതകള്‍ പോലെ
കുട പിടിച്ചു നീ
നടന്നകലവേ
തരളം എന്‍ മനം
വെറുതെ മന്ത്രിച്ചു
തണല്‍ തരാന്‍ വരൂ, കൃഷ്ണാ
ഈ പനി വരാന്തയില്‍.
(വി.കെ.ടി. വിനു പേരശ്ശന്നൂര്‍)
രചിച്ചത്:വി.കെ.ടി. വിനു പേരശ്ശന്നൂര്‍
തീയതി:06-09-2013 02:15:08 PM
Added by :VINU VKT
വീക്ഷണം:816
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |