എന്റ്റെ കഞ്ഞിക്കുഴി  - ഇതരഎഴുത്തുകള്‍

എന്റ്റെ കഞ്ഞിക്കുഴി  

കഞ്ഞിയില്കണ്ണുനീരുപ്പിട്ടുമോന്തിയ
കാലമൊന്നുണ്ടായിരുന്നു
കഞ്ഞിക്കുഴിയെന്ന നാടിന്റ്റെ പേരിലാ
കദനവുമുണ്ടായിരുന്നു
മുണ്ടകനുംവിരിപ്പുംവിളഞ്ഞീടുന്ന
കണ്ടങ്ങളുണ്ടായിരുന്നു
ചൊരിമണല് പൊള്ളുന്നതൊട്ടുമറിയാതന്നു
ചോരനീരാക്കിയിരുന്നു
കയറുപിരിച്ചുകറപ്പാടുവീഴാത്ത
കയ്യുകളില്ലായിരുന്നു
കയറുംകരുത്തുംകരവിരുതുംചേറ്ത്തു
കവിതപോലെ നെയ്തിരുന്നു
ഓല മെടഞ്ഞു വിറ്റമ്മമാർ മക്കളെ
ഒരുനേരം ഊട്ടിയിരുന്നു
തഴപ്പായ നെയ്തു തഴമ്പിച്ച കയ്യാൽ
തലോടി ഉറക്കിയിരുന്നു
ചേലൊത്തതെങ്ങിൻ മധുചോറ്ത്തിടാന് നല്ല
ചെത്തുകാരുണ്ടായിരുന്നു
തോട്ടുമീൻ കറിയുടെ എരിവുള്ള ഷാപ്പിലെ
പാട്ടുകൾ ഉണ്ടായിരുന്നു
മതജാതിചിന്തമുറിപ്പാടുവീഴ്ത്താത്ത
മനസ്സുകളുണ്ടായിരുന്നു
വിപ്ലവവീര്യംസിരയില്നിറയ്ക്കുന്ന
വിശ്വാസമുണ്ടായിരുന്നു
കാലമെന്കഞ്ഞിക്കുഴിയുടെശീലവും
കോലവുംമാറ്റിക്കളഞ്ഞു
പച്ചച്ചപാടത്തെനെല്ക്കതിരൊക്കെയും
പച്ചക്കറിക്കുവഴിമാറി
കയറാല്മെനഞ്ഞസുവറ്ണ്ണസ്വപ്നങ്ങളും
കാണാക്കയത്തിലമറ്ന്നു
ചെല്ലികുത്തിത്തലയടറ്ന്നതെങ്ങും നാടി -
നില്ലായ്മയാവോളമേകി
തൊണ്ടുംചകിരിയും തീറ്ത്തുമുപേക്ഷിച്ചു
തൊഴിലാളിപുതുവഴികള്തേടി
കഞ്ഞിക്കുഴിയിലെപുതിയകുഞ്ഞുങ്ങള്ക്ക്
പഞ്ഞമെന്തെന്നറിയില്ല
കഞ്ഞിക്കുപോലുംതികയാഞ്ഞകൂലിയുടെ
കാലത്തെയൊട്ടുമറിയില്ല
അടിയാളനാത്മാഭിമാനമേകിത്തന്ന
കൊടിയുടെ നിറവുമറിയില്ല
അടിയേറ്റവെടിയേറ്റ മുൻഗാമികൾ തന്ന
നേട്ടങ്ങളൊന്നുമറിയില്ല
കരയാനൊരിക്കലുമാവാത്തകൊണ്ടെന്റ്റെ
കഞ്ഞിക്കുഴിചിരിക്കുന്നു
ചിരകാലമായാളുകള് നെഞ്ചിലേറ്റുമാ
ചിരിയിലുണ്ടരിവാള്തിളക്കം !
----------------------------------------------
കഞ്ഞിക്കുഴി : ആലപ്പുഴയിലെ കയറുഗ്രാമം.


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:08-09-2013 11:32:30 PM
Added by :vtsadanandan
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :