കാത്തിരിപ്പ് - തത്ത്വചിന്തകവിതകള്‍

കാത്തിരിപ്പ് 


കാത്തിരിപ്പ്
=========
രാവേറെയെത്തി,ഇരുട്ടിനുകനമേറി
നീ എന്തേ വന്നതില്ല ?
ഈയിടെയായി
നീ എന്നെ വല്ലാതെ അവഗണിക്കുന്നു.
നിന്നോടെനിക്കുള്ള സ്നേഹം
നീ എന്തേ അറിഞ്ഞതില്ല ?
കടലും നീര്‍പ്പോളയും പോലെ
നമ്മള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നുവോ
നീ ഇല്ലാതെ
ഒരു രാത്രിപോലും
കഴിയനെനിക്കവില്ലെന്നറിയില്ലേ
എന്റെ കണ്പോളകള്‍
നിന്റെ ചുംബനം കൊതിക്കുന്നു
നിന്റെ സ്നേഹലിംഗനത്തിലമരാന്‍
ഞാന്‍ വെമ്പല്‍ കൊള്ളുന്നു
ഇനിയും വൈകുന്നതെന്തേ
നീ ഒന്ന് വേഗമെത്തുക ,എത്രയും വേഗം.
നിന്നെ ഞാന്‍ കാത്തിരിക്കുന്നു
എന്റെ പ്രിയപ്പെട്ട നിദ്രേ
എന്നെ പുല്കുക ,
ചുംബനം കൊണ്ട് മൂടുക
നിദ്രേ
എന്റെ ജീവനാഡിയാം നിദ്രേ....


up
0
dowm

രചിച്ചത്:മിനി മോഹനന്‍
തീയതി:13-09-2013 10:49:23 AM
Added by :Mini Mohanan
വീക്ഷണം:182
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :