കമറുല്‍ നാട്ടില്‍ പോകുന്നു - തത്ത്വചിന്തകവിതകള്‍

കമറുല്‍ നാട്ടില്‍ പോകുന്നു 

കമറുല്‍ നാട്ടില്‍ പോകുന്നു
അവനൊപ്പം
ഞങ്ങളെല്ലാവരുംവീടുകളിലേക്ക് പോകുന്നു

കമറുല്‍ പെങ്ങള്‍ക്ക്
ഒരു വള കൊണ്ട്പോകുന്നു
റഫീക്ക് ഒരു സ്വര്‍ണ്ണക്കടക്കു തന്നെവില പറയുന്നു

കമറുല്‍ അമ്മയ്ക്ക്സാരി കൊണ്ടുപോകുന്നു
ദിവാകരന്‍ തുണിക്കട എവിടെയെന്നന്വേഷിക്കുന്നു

ചായയെടുക്കുമ്പോള്
‍വേസ്റ്റ് ബാസ്ക്കറ്റുകള്‍ ഒഴിക്കുമ്പോള്
‍പ്രിന്‍റില്‍ പുതിയ പേപ്പര്‍ വെക്കുമ്പോള്‍

കമറുല്‍ അവന്‍റെ മാത്രംമൂളിപ്പാട്ട് പാടുന്നു
ഞങ്ങളെല്ലാവരും
വളരെ സ്വകാര്യമായി ഉറക്കെ പാടുന്നു

ലിഫ്റ്റിറങ്ങുമ്പോള്‍ അവന്‍
4
3
2
1
എന്നെണ്ണി പഠിക്കുന്നു

ഞങ്ങളെല്ലാവരുംപൂജ്യത്തിലേക്ക് കുതിക്കുന്നു

ഭൂമിയിലെ ആ ചെടിയോടും
വൈകുന്നേരം വീശുന്ന കാറ്റിനോടും
വരാമെന്നു പറഞ്ഞ കൂട്ടുകാരനോടും

എല്ലാവരോടും,എല്ലാവര്‍ക്കും

ഞങ്ങളുടെ കത്തുകളുമായി
കമറുല്‍ നാട്ടിലേക്ക് പോകുന്നു

ഭൂമിയില്‍ ഇപ്പോള്‍ സമയമെന്തായിരിക്കും
എന്നു വിചാരിച്ച്ഞങ്ങള്‍ കൈ വീശുന്നു


up
0
dowm

രചിച്ചത്:Kuzhur Wilson
തീയതി:18-12-2010 12:20:40 PM
Added by :geeths
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me