പെരുവണ്ണാമൂഴി  - ഇതരഎഴുത്തുകള്‍

പെരുവണ്ണാമൂഴി  

സൂര്യതാപം ജ്വലിച്ചാകമാനം
തീപടറ്ന്നാളുമീ കേരഭൂവില്
പെരുവണ്ണാമൂഴിക്കും പെരുമയേകി
നരമാംസഭോജികള് പെരുകിടുന്നു
കേട്ടവരുള്ളില്കരഞ്ഞുപോയി
കേരളം ഞെട്ടാന് മറന്നുപോയി
വിരസമാണെങ്കിലും ആവറ്ത്തനം
സരസമായ് ചൊല്ലുന്നമാധ്യമങ്ങള്
പ്രിയമുള്ളോരാരേലുംപെട്ടുപോയാല്
നയപരമായി തമസ്കരിക്കും
പ്രായമെത്താത്ത സഹോദരിയെ
പ്രാപിച്ചിടുന്നോറ്ക്കുമുണ്ടുന്യായം !
പ്രാകുവാന് കണ്ണീര് ചുരത്തുവാനല്ലാതെ
പാവമാം അമ്മമാരെന്തുചെയ്യാന്....?
നീതിക്കുമീതെ അടയിരിക്കും
വേദനകണ്ടാല്ചിരിവരുന്നോറ്
പീഡനമെന്നതിന്നറ്ത്ഥഭേദം
പീനലിന് കോഡില് പരതിടുമ്പോള്
പീഡകറ്ക്കറ്ത്ഥമുണ്ടാളുമുണ്ടാം
പീഡിതറ്ക്കീശ്വരന്പോലുമന്യന് !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:19-11-2013 05:42:10 PM
Added by :vtsadanandan
വീക്ഷണം:108
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me