മൌലികത       
    പെയ്യുമ്പോള്
 ചാറ്റല്‍ മഴ ഗന്ധം പിടിക്കും
 താന്‍ നനയിപ്പിക്കുന്ന മണ്ണിന്‍റെ
 
 മണ്ണ് പറയും
 പേമാരികള്‍
 ഇടിമിന്നലികള്
 പ്രളയം.......
 
 നിന്‍റെ കുഞ്ഞുതുള്ളികള്‍
 അതെല്ലാം
 ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്യുന്നു
 
 നീരാവിയാക്കി
 അമ്മയുടെ അടുത്തേക്ക്തിരിച്ചയക്കാന്
 ചാറ്റല്‍മഴ സൂര്യനോട്
 പ്രാര്‍ഥിക്കുകയാണ്
 
 സ്വയം മറന്ന്
 
 ഇതിനെല്ലാമിടയില്‍
 മുളച്ച
 പച്ചപ്പുകള്‍ കരിയുമോ?
      
       
            
      
  Not connected :    |