"ഇമോഷണൽ ഡിപ്പോസിറ്റ്സ്"       
    അവള്‍ കേസ് കൊടുത്തിരുന്നെങ്കിൽ 
 തെരുവുകളിൽ അവളെ വിചാരണ ചെയ്തേനെ 
 കോടതികൾ അവളെ കളിയാക്കിയേനെ 
 വക്കീലന്മാർ അവളെ നഗ്നയാക്കിയേനെ 
 ചാനലുകൾ അവളെ പർദ്ദ ധരിപ്പിച്ചേനെ
 അവസാനം 
 ഐക്യദാർഡ്യം കൊണ്ട് വീർപ്പു മുട്ടി 
 അവൾ ആത്മഹത്യ ചെയ്തേനെ...
      
       
            
      
  Not connected :    |