പുനർജ്ജനി - തത്ത്വചിന്തകവിതകള്‍

പുനർജ്ജനി 

പുനർജ്ജനി:
_ _ _ _ _ _ _ _ _
മരണം എനിക്ക് പുനര്ജ്ജന്മം നല്കും. നിന്നിലൂടെ.
എന്നെ എന്നും മോഹിപ്പിച്ചിട്ടുള്ള ഈ ലോകം,ഈ
പ്രകൃതി ഇവയെ ഒക്കെ ഞാന്
മരണപ്പെട്ടാലും അറിഞ്ഞു കൊണ്ടേയിരിക്കും. അനുഭവിച്ചു കൊണ്ടേയിരിക്കും.
നിലാവ് പെയ്യുമ്പോള് നക്ഷത്രങ്ങളെ നോക്കി നില്ക്കാന്, ചന്ദ്രനിലേക്കോടിയെത്­തുന് ന മേഘങ്ങളുടെ കുറുമ്പ് കാണാന് ,
നടുമുറ്റത്തെ മുല്ല വള്ളികളെ വേനല് മഴയിലെ മഴ നൂലുകള് ഒളിച്ചുവന്നു പുണരുന്നത് കാണാന് എനിക്ക് നിന്റെ കണ്ണുകള് മതി. ആസ്വദിക്കാന് നിന്റെ മനസ് മതി.
അനുവാദമില്ലാതെ നിൻ അധരങ്ങള് ചുംബിക്കാൻ നിൻ മടിയിൽ തലചായ്ച്ചുറങ്ങാൻ മരണശേഷം നിന്നിലൂടെ ഞാൻ തിരിച്ചു വരും സൂര്യനും ചന്ദ്രനുമില്ലാത്ത സന്ധ്യയ്ക്ക് സിന്ദൂരതൊടുകുറി നിന്നെയണിയിക്കാൻ..."


up
0
dowm

രചിച്ചത്:
തീയതി:08-02-2014 01:14:56 AM
Added by :അഭിലാഷ് S നായർ
വീക്ഷണം:228
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :