വികാരം - തത്ത്വചിന്തകവിതകള്‍

വികാരം ചോദ്യം ലളിതം
അതെപ്പോഴും അങ്ങനെയാണ്
ഉത്തരമാവും കഠിനം,
തോല്വി അതുകൊണ്ടാണല്ലോ
ഇവിടെ ചോദ്യം ഇങ്ങനെ,
ഉത്തരം കിട്ടാത്തവിധം
ഉത്തരം ഇല്ലെന്നാണോ
അതോ ഉത്തരം മുട്ടിക്കലോ
ഇലയ്ക്ക് മുള്ളിനോടും
പാമ്പിനു കീരിയോടും
എന്തോ ഉണ്ട്
ഇലക്കും മുള്ളിനും കേടില്ലാതെ
എന്നതിൽ അതുണ്ട് ആ ഒന്ന്,
പാമ്പിനു കീരിയോടുള്ളത്
എതിർപ്പിൻ കടിച്ചുകീറലിലും
കിനിയുന്നതെന്തോ അത്
നെറ്റിയിൽ സ്നേഹം,
കവിളിൽ പ്രേമം,
ചുണ്ടിൽ കാമം
ചോദ്യത്തിലും ഉത്തരത്തിലും
അതുണ്ട് ആ ഒന്ന്
തോൽവിയിൽ ജയം കാണുന്നു
ജയത്തിൽ തോല്വിയും...


up
0
dowm

രചിച്ചത്:കുറ്റീരി അസീസ്‌
തീയതി:12-02-2014 04:04:19 PM
Added by :K ABDUL AZEES
വീക്ഷണം:235
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :