മൂന്നക്ഷരം ..!       
    ഹൈക്കു
 ---------------------
 മൂന്നക്ഷരം ..!
 ---------------------
 
 എന്റെ മൂന്നക്ഷരമാണ്
 നിന്റെ ജീവിതത്തിന്റെ
 അന്ത്യമൊഴി
 ***********************
 
 ഇറ്റിറ്റുവീഴുന്നു
 ഇത്തിരിയക്ഷരം
 മരണക്കുറിപ്പ്
 ***********************
 
 കാറുംകോളുമില്ലാതെ
 ശവപ്പുടവ നെയ്യുന്നു
 നീലാകാശം
 ***********************
 
 ജനിച്ചുജീവിച്ചതിത്തിരി
 ശ്വാസം വലിച്ചുറക്കമതിലുമിത്തിരി
 ശേഷം ജീവിതമൊത്തിരി
 ***********************
 
 ഖൽബുറങ്ങി
 കഫൻ പുടവകണ്ട്
 ഖബറും
 ***********************
 പുഴുക്കളൊ
 ത്തിഴയുന്നു ഞാൻ
 ഭൂമിയുടെ വയറ്
 ***********************
 
 മെഹബൂബ്.എം
 തിരുവനന്തപുരം
      
       
            
      
  Not connected :    |