| 
    
         
      
      അറിയാതെയായി.....!       ----------------------------------------
അറിയാതെയായി.....!
 ----------------------------------------
 
 കാലമപ്പുറം തിരിയുമെന്നാൽ
 കാണാം സുകൃത ബന്ധങ്ങളും
 കൊണ്ടും കൊടുത്തുമേറെയേറെ
 കനിവു പൂത്തൊരാ നല്ല കാലം
 
 അയലത്ത് വേദനയാകിലപ്പോൾ
 അരികിലെത്തും സാന്ത്വനമായ്
 അരുമക്കിടാങ്ങൾ വിശക്കുമെങ്കിൽ
 അടുപ്പിൽ തിളക്കുമാക്കാരുണ്യവും
 
 മരച്ചീനി വിളഞ്ഞത് പകുത്തിടുമന്ന്
 മാങ്ങ പഴുത്താൽ മധുരിച്ചിടുമെന്നും
 തേങ്ങയുണ്ടേൽ കറിക്കേകിടുമേവരും
 തേങ്ങുന്ന മനവുമേതെന്നറിഞ്ഞിടുമാരും
 
 സന്ധ്യക്കിത്തിരി ശണ്ഡയിട്ടെന്നാൽ
 സന്ധിയാകുമത് പുലരിയെത്തുമ്പോൾ
 കളിച്ചും ചിരിച്ചും കണ്ണടച്ചും തമ്മിൽ
 കളങ്കമില്ലാതെ കഴിഞ്ഞുകാലം നമ്മിൽ
 
 ധർമ്മമുണ്ടേറെ നോക്കിലും വാക്കിലും
 ധർമ്മമാണാത്മബന്ധങ്ങളിലും നിത്യം
 പിതൃത്വ മാതൃ പുത്ര കളത്രങ്ങളെല്ലാം
 ഭതൃ ഭാര്യ ബന്ധങ്ങളും പവിത്രമെന്നും
 
 ഇന്നിതാ മണ്ണിൽ കലിയായി കാലവും
 മേയുന്നിതായിന്നിൽ കലിതുള്ളി മക്കളും
 അറിയാതെയായി പവിത്ര ബന്ധങ്ങളും
 പിറക്കുന്നിതായിന്നിൻ കോമരക്കോലവും
 പറയുന്നിതായിന്നിൻ പുതു തലമുറക്കാലം
 പോകുന്നിതാ മുൻ കാലപ്പഴമതൻ മൂല്യവും..!
 
 മെഹബൂബ്.എം
 തിരുവനന്തപുരം
 
      
  Not connected :  |