കൂട്ടുക്കാരിക്കായ്‌ - തത്ത്വചിന്തകവിതകള്‍

കൂട്ടുക്കാരിക്കായ്‌ 

ഞാനൊരു കവിത കുറിച്ചുവെച്ചു ..
നീ അരികില്‍ ഇല്ലാതെ ഞാന്‍ ചൊല്ലീടുമോ ..
എന്‍ മനം സ്നേഹം നിറച്ചുവെച്ചു .
നീ എവിടെയാ എവിടെയാ കൂട്ടുകാരി .
ചിലനേരം എന്നിലേക്ക്‌ ഓടിയെത്തും .
കുളിര്‍ കാറ്റ് പോലെ ആ കൊച്ചു ബാല്യം ,
എന്നും നാം ഒന്നായി കളിച്ചിരുന്നു .
ബാല്യത്തിന്‍ കുസൃതികള്‍ കോര്‍ത്തിരുന്നു.
ഇന്നു നീ ഓര്‍ക്കുന്നോ കൂട്ടുകാരി.. .
കൂട്ടത്തില്‍ മൂത്ത കുസൃതികൂട്ടുകാര്‍..
ഇലകളാല്‍ തീര്‍ത്ത മാലകളാല്‍.
പരസ്പരം നമ്മെ അണിയിച്ചതും.
കൈകോർത്തു പിടിച്ചു നടത്തിച്ചതും .
മറക്കുവാനാകുമോ കൂട്ടുകാരി..
ബാല്യത്തില്‍ lഎന്നോ ഒരുദിനത്തില്‍..
എന്‍ കളിതോഴിയും വീട്ടുകാരും .
യാത്ര പറഞ്ഞവര്‍ പോയിമറഞ്ഞു .
ഇനിയെന്നു കാണുമെന്‍ കൂട്ടുകാരി .
നിനക്കുള്ള കവിത ഞാന്‍ കുറിച്ചുവെച്ചു .
നീ എങ്ങാണ് എങ്ങാണ് കൂട്ടുകാരി .


up
0
dowm

രചിച്ചത്:സന്തോഷ്‌ കണംപറമ്പില്‍
തീയതി:26-06-2014 11:56:23 PM
Added by :santhoshijk@gmail.com
വീക്ഷണം:389
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me