പ്രവാസി - തത്ത്വചിന്തകവിതകള്‍

പ്രവാസി 

പെറ്റമ്മയുരുകിയൊരുക്കിവച്ച മണ്ണപ്പത്തിന് രുചി പോരാഞ്ഞ്,
നഗരവല്‍ക്കരിക്കപ്പെട്ട മായക്കാഴ്ചകളുടെ
മണലപ്പമൊുക്കുന്ന പോറ്റമ്മയുടെ
നെഞ്ചകത്തേയ്ക്ക്കുടിയേറിയോര്‍......

നാട്ടുകൊന്നയുടെ കനക വിശുദ്ധി കണി കണ്ട്,
കൊയ്ത്തുപാട്ടിന്റെ നാട്ടു താളത്തിലേയ്ക്ക്
ഉണര്‍ന്നെണീറ്റ പകല്‍ക്കിനാവുകളില്‍ നിന്ന്....

മണല്‍പ്പുറ്റുകളുടെക്ലാവു പിടിച്ച
നിസ്സംഗതാളത്തിന്റെ
ഊഷരതയിലേയ്ക്ക്
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടോര്‍.......

സഹ്യതാഴ്വരകളുടെ മരതക മാന്ത്രികതയില്‍നിന്ന്,
അതിജീവനത്തിന്റെ സമരസാമ്രാജ്യത്വത്തില്‍ നിന്ന്
കടലെടുത്ത് മറുകരയിലേയ്ക്ക് എറിയപ്പെട്ട്
മദ്ധ്യപൂര്‍വ്വേഷ്യന്‍ തീരങളിലെ മണല്‍ക്കാടുകളിലെ,
സ്വയമൊരുക്കിയ മണലറകളില്‍
സെല്‍ നമ്പരുകളുടെ വിളിപ്പേരുകളില്‍
മണല്‍‌വാസത്തിനു വിധിക്കപ്പെട്ടോര്‍....


നിലാത്തുണ്ടുകളെ കിനാക്കണ്ട്
കാറ്റുപിടിച്ച ഈന്തപ്പനയോലകളുടെ
വന്യതാളമേറ്റ് തനതു സംസ്ക്ര്‌തികളുടെ
ഐതിഹാസിക‌മായപാരമ്പര്യത്തിലൂന്നി,
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടഒരു ജനതഥി........
കാലം അവര്‍ക്കു പ്രവാസിളെന്ന്വിളിപ്പേര്‍ നല്‍കി.
പട്ടയം കിട്ടിയ പൊക്കിള്‍ക്കൊടിയിലേയ്ക്ക്അവര്‍
നാണ്യപുഷ്പങള്‍ കടല്‍ കേറ്റി വിട്ടു....
പിന്നെയും....
പിന്നെയും....
പിന്നെയും


up
0
dowm

രചിച്ചത്:Ranjith chemmad
തീയതി:24-12-2010 05:05:15 PM
Added by :gj
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :