മൃത്യു - തത്ത്വചിന്തകവിതകള്‍

മൃത്യു 

അന്നും
മുറുകിയ വാദ്യഘോഷങ്ങള്‍
നിരത്തിന്‍റെ മാറ്
കീറിപ്പിളര്‍ക്കുന്ന ധൂളികളായി
മേലോട്ടുയര്‍ന്നു
കാണികളുടെ മിഴികളില്‍
ആകാക്ഷയുടെ തൊങ്ങലുകള്‍..
ദ്വാരം വീണ തകരപ്പാത്ര൦
നാണയത്തിന്‍റെ വരവിനായി
കാതോര്‍ത്തു കൊണ്ടിരുന്നു
അവള്‍
നെഞ്ചില്‍ വീണതീക്കനലുകള്‍ക്കുമീതെ
പറക്കുന്ന പക്ഷി യായി ..
കടിഞ്ഞാണില്ലാതെ പായുന്ന
ഇരുചക്ര ത്തിന്‍റെ മൂളല്‍
അവള്‍ക്ക്കാവലായി കാത്തിരുന്നു..
വലിച്ചു കെട്ടിയ
ഞാണിന് മേലേയ്ക്ക്
അവള്‍
മെല്ലെ പ്പടര്‍ന്നുകയറി..
നീലമേഘങ്ങളുടെ വിരല്‍തുമ്പുകളിലെ
സ്പര്‍ശനം നീറ്റലായി
അവളില്‍
ചേര്‍ന്നു കിടന്നു .
താഴെ
മരണം ആര്‍ത്തിയോടെ
നോട്ടമെറിഞ്ഞു
പിന്നെ മന്ത്രിച്ചു
പോരു.. ഞാന്‍ സ്വതന്ത്രനാണ്
നിന്‍റെ ദ്രവിച്ച ചങ്ങലകള്‍
ദൂരെയെറിഞ്ഞു എന്നോടൊപ്പം
പോരു ..
അവളുടെ ചിറകുകളുടെ
സ്പന്ദനമാമന്ത്രത്തിലേയ്ക്കു
ചൂഴുന്നു ..
അവന്‍റെ വിടര്‍ന്ന കണ്ണുകളില്‍
അവള്‍ മുങ്ങിയിറങ്ങി







up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:11-01-2015 03:20:37 PM
Added by :sindhubabu
വീക്ഷണം:201
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :