മൌനം - തത്ത്വചിന്തകവിതകള്‍

മൌനം 

വഴങ്ങാന്‍ മടിക്കുന്ന
അക്ഷരങ്ങള്‍ക്കുള്ളില്‍
പരുക്കേറ്റ ഓര്‍മ്മകള്‍
വിളികള്‍ക്കകലം കാതോര്‍ത്തു
നീണ്ട മൌനത്തിന്‍ വാതില്‍
തഴുതിട്ടു മടങ്ങുന്ന
നേരുകളോട് എന്താണ്
പറയേണ്ടത്
അവ
കാത്തിരുപ്പിന്‍റെ അസ്ഥികള്‍ കരിഞ്ഞു
മണക്കുന്ന തറയിലെ ചേമന്തികള്‍ പോലെ
രൂക്ഷ ഗന്ധം പടര്‍ത്തി കടന്നുപോകുന്നു.
കരള്‍ പൂത്ത ദിനാന്തങ്ങള്‍
നല്‍കിയ സൌമ്യതകളില്‍
നിര്‍ജ്ജിവമാം
കാറ്റൊഴുകുന്നുവോ...
അകലെ മരിച്ച കുന്നിന്‍ നെറുകയിലേക്ക്
അത് പറന്നു പോകുന്നത്‌ ഞാന്‍ കാണുന്നു....up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:27-04-2015 12:22:33 AM
Added by :sindhubabu
വീക്ഷണം:217
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :