ദുര്ഗന്ധമീ ലോകം  - തത്ത്വചിന്തകവിതകള്‍

ദുര്ഗന്ധമീ ലോകം  

ദുർഗന്ധം വമിക്കുന്നു എന്ന പരാതി
പറഞ്ഞു പൊട്ടിയൊലിച്ച
വ്രണങ്ങളുള്ള പെറ്റമ്മയുടെ ഒട്ടിയ ദേഹം
താങ്ങിയെടുത്ത്ചവറു കൂനയിലെറിഞ്ഞു
ആ മകൻ തിരിഞ്ഞു നടന്നപ്പോൾ
ചവറുകൾ അഴുകിയ ഗന്ധത്തെക്കാളും
പഴുത്തു നാറുന്ന ശരീരത്തേക്കാളും
അസഹ്യമായ നാറ്റം മകനുണ്ടാക്കിയ
മനസ്സിലെ മുറിവ് ചീഞ്ഞൊലിക്കുമ്പോഴെന്ന്
തിരിച്ചറിഞ്ഞ ആ മാതാവ്‌ ഉള്ളില നിന്നും
പുറത്തേക്കു വീശിയടിക്കുന്ന നാറ്റം
സഹിക്കാതെ മൂക്ക് പൊത്തി.
വരണ്ട കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങിയ
കണ്ണീരിൽ അലിഞ്ഞലിഞ്ഞ് ആ ദുർഭല
ഗര്ഭപാത്രം ഇല്ലാതായി.


up
0
dowm

രചിച്ചത്:naseema
തീയതി:03-05-2015 10:52:56 AM
Added by :naseema
വീക്ഷണം:140
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me