പോയവള്‍.. (കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - തത്ത്വചിന്തകവിതകള്‍

പോയവള്‍.. (കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍ 


പിരിഞ്ഞകന്ന വേളയില്‍
നിനക്ക് പുതയ്ക്കുവാന്‍ നല്‍കിയതെന്‍
പ്രാണന്റെ കീറത്തുണി.

എരിപുരണ്ട സന്ധ്യയില്‍
പൊന്‍തൂലികയില്‍നിന്നുരുണ്ടുവീണത്
മമ ഹൃദയനിണത്തുളളി.

സ്മരണയിലെരിയുന്നത്:
പറക്കമുറ്റാത്ത വാക്കുകളെച്ചേര്‍ത്തണച്ച-
നിറമറ്റ സായാഹ്നങ്ങള്‍.

വിസ്മരിക്കാനാകാത്തത്:
താഴേക്കു ചാഞ്ഞുനിന്ന ചിന്തയാലെന്റെ-
സ്വപ്നത്തിന്‍ ചിറകറ്റത്.

യൗവ്വനം മധുരിക്കവേ,
നെഞ്ചിന്‍തുടിപ്പൊന്നുണരാന്‍മടിച്ചനാള്‍
നീയുണര്‍ത്തുപാട്ടായത്.

നീ നിത്യനിദ്രയിലെങ്കിലും
ഇന്നലത്തെപ്പോലകതാരില്‍ത്തെളിയുന്നു
നിന്നെഞാനറിഞ്ഞകാലം.

കേള്‍ക്കുന്നതില്ലെയെന്‍
വാക്യത്തിലൂടൊരു വീണാവിലാപഗീതം;
മൊഴിവറ്റിയ നൊമ്പരം.


up
0
dowm

രചിച്ചത്:അന്‍വര്‍ ഷാ ഉമയനല്ലൂര്‍
തീയതി:07-05-2015 01:09:52 PM
Added by :Anwar Shah Umayanalloor (അന്‍വര്‍
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me