മംഗള സുദിനം... - മലയാളകവിതകള്‍

മംഗള സുദിനം... 

വർണ്ണ സ്വപ്നങ്ങൾ തൻ പൊൻ ചിറകിലേറി നിൻ

ജൻമ കൃത്യം നിറച്ചാർത്തണിക്കുവാൻ,

കാവലായ് നിൽക്കട്ടെ നിൻ വഴിത്താരയിൽ

കാലാധിപൻ തന്റെ ത്യക്കരങ്ങൾ...



നേരുന്നു മംഗളം, നേരുന്നു ഇന്നു നിൻ

പിറന്നാൾ ഘോഷിക്കുമീ വേളയിൽ,

നേരുന്നു മംഗളം, നേരുന്നു ഇന്നെൻ

ഉൾത്തടം നിറയുമീ വാക്കിനാലെ....



സന്തോഷ പൂരിതമായ ഒരു പിറന്നാൾ ആശംസിക്കുന്നു...

സ്നേഹപൂർവ്വം ,

അരുൺ ഐസക്ക്.


up
0
dowm

രചിച്ചത്:അരുൺ ഐസക്ക്
തീയതി:23-07-2015 12:14:46 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:202
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :