വീണ്ടുമൊരു കാത്തിരിപ്പ്.. - പ്രണയകവിതകള്‍

വീണ്ടുമൊരു കാത്തിരിപ്പ്.. 

അവസാന വണ്ടിയും പോയ് മറഞ്ഞു,

അതിലുമിന്നവളെ ഞാൻ കണ്ടതില്ല.

മറയുന്ന കാലമേ നിന്നെ നോക്കി ,

മായാത്തൊരെന്നോർമ്മ പുഞ്ചിരിച്ചു ....ഇനിയെൻറെ മോഹങ്ങൾ പൂത്തുവെങ്കിൽ,

തളിരിട്ടൊരോർമകൾ കായ്ച്ചുവെങ്കിൽ ,

ഉരുകുന്നൊരീ മനം ഉറയ്ക്കുമെങ്കിൽ ,

ഞാൻ ആലിലത്താലിയാൽ നിന്നെ കോർക്കാം ......പഞ്ചവർണ്ണക്കിളീ നീയൊരിക്കൽ,

എൻ മാനസ വീഥിയിൽ കൂടു കൂട്ടി.

ഒരു നല്ല ചില്ല നീ കണ്ടതപ്പോൾ,

നിൻ പഞ്ജരം എന്നിൽ നിന്നകന്നതെന്തേ?ഇനിയുമെൻ ജാലകം തുറന്നിടാം ഞാൻ ,

നീയൊരാവണിത്തെന്നലായ് മാറുമെങ്കിൽ ....

ഇനിയുമെൻ ജീവിതം ഉഴിഞ്ഞിടാം ഞാൻ ,

നീയെൻ ആത്മാവിൻ കോവിലിൽ വന്നുവെങ്കിൽ.....


up
0
dowm

രചിച്ചത്:അരുണ്‍ ഐസക്
തീയതി:04-08-2015 10:53:39 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:443
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me