ആരാരുമറിയാതെ.. - പ്രണയകവിതകള്‍

ആരാരുമറിയാതെ.. 

ആരാരുമറിയാതെ... ആരോടും പറയാതെ,
ആദ്യമായ് എഴുതിയതാർക്കുവേണ്ടി???
അതു,
ആദ്യമായ് മൂളിയതാർക്കുവേണ്ടി???
അറിയില്ലല്ലോ... ഇന്നുമറിയില്ലല്ലോ....

ആത്മാവിൽ തളിരിട്ടൊരെൻ മാനസവല്ലികൾ,
ആദ്യമായ് മൊട്ടിട്ടതാർക്കുവേണ്ടി???
അതു,
ആദ്യമായ് പുഷ്പിച്ചതാർക്കുവേണ്ടി???
അറിയില്ലല്ലോ... ഇന്നുമറിയില്ലല്ലോ....

ആ ശ്യാമാമ്പരത്തിൻ ചോട്ടിലെൻ നിദ്രയെ,
ആദ്യമായ് തടുത്തതാർക്കുവേണ്ടി???
അതു,
ആദ്യമായ് കൈവിട്ടതാർക്കുവേണ്ടി???
അറിയില്ലല്ലോ... ഇന്നുമറിയില്ലല്ലോ....

ആനന്ദനൃത്തത്തിൽ ആടിയൊരെൻ ചിലങ്കകൾ,
ആദ്യമായ് അണിഞ്ഞതാർക്കുവേണ്ടി???
അതു,
ആദ്യമായ് കിലുങ്ങിയതാർക്കുവേണ്ടി???
അറിയില്ലല്ലോ... ഇന്നുമറിയില്ലല്ലോ....

അറിയാതെ അറിയും ഞാനൊരുനാളിൽ---
എങ്കിലും,
അറിയില്ല അതിന്നും ആരുടേതെന്ന്!!!


up
3
dowm

രചിച്ചത്:അനിരുദ്ധ്
തീയതി:14-08-2015 07:42:03 PM
Added by :അനിരുദ്ധ്
വീക്ഷണം:499
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me