ആയിരം കണ്ണുമായ് - സിനിമാഗാനങ്ങള്‍

ആയിരം കണ്ണുമായ് 

ചിത്രം നോക്കെത്താത്ത ദൂരത്ത് കണ്ണും നട്ട്
രചന ബിച്ചു തിരുമല
പാടിയത് എസ്. ജാനകി
സംഗീതം ജി. ദേവരാജന്‍

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍തേന്‍കിളീ
മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല
ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍
വന്നു നീ-വന്നു നിന്നു നീയെന്റെ ജന്മസാഫല്യമേ
വന്നു നീ വന്നു നിന്നു നീയെന്റെ ജന്മസാഫല്യമേ
തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തമ്പുരുമീട്ടിയോ
ഉള്ളിലെ മാമയില്‍ നീലപ്പീലികള്‍ വീശിയോ
എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നു പോയൊരു ജീവചൈതന്യമേ


up
0
dowm

രചിച്ചത്:
തീയതി:27-12-2010 05:25:51 PM
Added by :prakash
വീക്ഷണം:514
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :