നീയെന്റെയാണ്... - തത്ത്വചിന്തകവിതകള്‍

നീയെന്റെയാണ്... 

ഏതേതോ കാതില്‍ പിറന്നൊരീ
നിഷ്കളങ്ക വാക്ക്;പാവം
ഒരൊറ്റമുണ്ടിന്‍ തുമ്പിലവ
പിടഞ്ഞു തീര്‍ന്നിരിക്കാം;
വീണ്ടുമോരോ കാതിലവ
പുനര്‍ജ്ജനി നേടിയിരിക്കാം...

നമ്മില്‍ ജനിച്ചൊരാ
അക്ഷരക്കൂട്ടത്തിന്നാദ്യത്തെ
മണിമുത്ത് ചാപിള്ളയായ്;
നാമുറക്കെക്കരഞ്ഞു പോയ്..

ഒരു ജനിയേകിയ മൃതിയില്‍-
നിന്നുരുകിപ്പടര്‍ന്ന്
എന്നെത്തേടി വന്നു നീ
തെക്കന്‍ കാറ്റിന്നലകളായ-
ലറിക്കരഞ്ഞൊരു ദിനങ്ങളേ ...

വിരസമാ താരാട്ട് കേട്ടിന്ന് ഉള്ള്
പൊട്ടിത്തകര്‍ന്നൊരു
നീര്‍മണി സ്വാന്തനം തേടുന്നു
മണ്ണിന്‍ മടിയിതില്‍..

ചിതറിത്തെറിച്ചൊരു
ചെഞ്ചോരത്തുള്ളിയെ നുള്ളി-
പ്പെറുക്കി നീ ചെപ്പിലടച്ചുവോ ?
മഞ്ചാടിയെന്ന പോല്‍ ..!


up
0
dowm

രചിച്ചത്:Sajith
തീയതി:23-09-2015 01:43:58 PM
Added by :Soumya
വീക്ഷണം:329
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me