ആദ്യാനുരാഗമായ്... - ഇതരഎഴുത്തുകള്‍

ആദ്യാനുരാഗമായ്... 

ആദ്യാനുരാഗമായ് അതിലോ -
ല ശലഭമായ് , മഴ പാടും
നാവേറ്റു പാട്ടിന്റെയീണം പോൽ
നീയെന്റെയുള്ളിലും ഋതുകാല
ബാഷ്പത്തിൻ അതിഗൂഡ ഭാവമായ്....

നൂപുരമിന്നും ഞാൻ അണിയാ -
തിരിക്കയായ് പ്രിയാ നിൻ
മാനസം കേൾക്കുമീ സ്നേഹ-
ത്തിൻ മണിവീണ നാദമായ് ...

ഉൾത്തുടിപ്പെല്ലാം നീ അറി-
ഞ്ഞിരുന്നില്ലെയോ ?നാമൊന്നു
ചേരുമോ ലയങ്ങളിൽ ഭാവമായ് ?
കാത്തിരിപ്പെന്തിന് കരയുന്നതെ-
ന്തിന് ? കളിയോടമിന്ന് നിൻ
കടവിലേക്കൊഴുക്കിടാം ...

നാളേറെ കഴിഞ്ഞു പോയ്
കാലവും വെറുത്തു പോയ്
നിറമൊന്നു ചാർത്തിയ
വർണ്ണവുമകലെയായ് ...

കാത്തിരിപ്പാണവൾ പൊൻ
താലികെട്ടി നീൻ കയ്യൊന്ന്
മീട്ടുവാൻ സപ്തസ്വരങ്ങളും
നെഞ്ചേറ്റിയിന്നും നിൻ മടിയി-
ലുറങ്ങുവാൻ മോഹിച്ച വീണ ...


up
0
dowm

രചിച്ചത്:
തീയതി:29-10-2015 10:12:18 PM
Added by :Soumya
വീക്ഷണം:275
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me