രാവ്  - പ്രണയകവിതകള്‍

രാവ്  

പശ്ചാത്തപിക്കാത്ത വിരലുകളാൽ
നിന്നെ പുണർന്നു കിടന്നോരാ നിദ്രയിൽ ,
സ്വപ്നവും അതിലലിഞ്ഞു ,
മൊഹങ്ങൾ തൻ മണ്‍തിട്ടകൾ -
പാതിമാഞ്ഞുടഞ്ഞതും ,
നിലാവിൻ നേർത്തതട്ടമടർന്നു വീഴുന്നതിൻ മുൻപെന്നെ തിരക്കുന്ന -
നക്ഷത്രങ്ങൽക്കിടയിലേക്കീരാവ് വെളുക്കന്നതിൻ -
മുന്പെത്തീടെണം ആരുമറിയാതെ ....
ഇലകൊഴിഞ്ഞ മരച്ചുവട്ടിൽ ഞാൻ കേട്ടിരുന്നതും ,
എൻ പാദങ്ങൾ ഇടറിയ വഴികളിൽ പാതിതിരിഞ്ഞു നിന്നതുമത്രമേലെൻ പുഴുത്ത ചുമരുകൾക്കുള്ളിൽ
നീ കോറിയിട്ട സ്വപ്നത്തിൻറെ തീച്ചൂളയിൽ പിറന്ന കനൽ ചുവപ്പിച്ച കണ്‍ പൊളകൾ തുറന്നു വയ്ക്കുമ്പോഴാരാവിൻ വിരലുകളിലെൻ ശവമഞ്ജ വുമെന്തി നിലാവ് പോകുമ്പോൾ ,
നിന്നില അലിഞ്ഞു തീരാത്ത എൻറെ ആത്മാവിൻ
ചിറകിൽ നിനക്കും യാത്ര തിരിക്കാം
വാക്കുകൾ മുറവിളി കൂട്ടാത്ത നിശബ്ദ യാമങ്ങലിലേക്ക് ...


up
0
dowm

രചിച്ചത്:ജെറി കണ്ണൂർ
തീയതി:31-10-2015 04:05:26 PM
Added by :jerry kannur
വീക്ഷണം:276
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me