നേരം പുലര്‍കാലെ - നാടന്‍പാട്ടുകള്‍

നേരം പുലര്‍കാലെ 

നേരം പുലര്‍കാലെ നേരത്തെണീറ്റവളു
മുറ്റം നാലുപുറങ്ങടിച്ചും തീര്‍ത്തേ... (2)
മുറ്റം നാലുപുറങ്ങടിച്ചും തീര്‍ത്തൊരു പെണ്ണുവള്‌
അരിതക കഞ്ഞിക്കവള് വെള്ളം കോരി... (2)
അരിതക കഞ്ഞിക്കവള് വെള്ളം കോരി നില്‍ക്കുമ്പള്
തെക്കോട്ടു നിന്നൊരു വിളിയും കേട്ടേ... (2)
ആരാണ് എവരാണ് എവിടെന്ന് വന്നവരാണ്
എന്തിനുവന്നുള്ള വിരുന്നുകാര്...
നിന്നുടെ പേര്, നിന്നുടെ പേരെന്തമോളെ...
നിന്നുടെ അപ്പനുമമ്മേം എങ്ങുപോയി...
എന്നുടെ പേര്, മുല്ലാന്നാണേട്ടോ...
കോലോത്തെ കൊച്ചുമുല്ലാന്ന് വിളിക്കും കേട്ടോ...
താനോര്‍ താനോ താനോര്‍ തന്തിനര്‍ താനോ
താനോര്‍ തന്തിനര്‍ താനോ താനോര്‍ താനോ
എന്നുടെ അപ്പനുമമ്മേം പണിക്കവര്‍ പോയേക്കാണ്
ഉച്ചയ്ക്ക് കഞ്ഞികുടിക്കാന്‍ വരുമിവിടെ... (2)
വിട്ടുള്ളപായേല്‍ നിങ്ങള് ഇരിക്കിന്‍ നിങ്ങള്
വായമേക്കാര്, തെക്കുന്നു വന്നുള്ള വിരുന്നുകാര്...
വിട്ടുള്ള പായേലവര് ഇരിന്നങ്ങനെ നോക്കുമ്പോള്
മുല്ലേടെ അപ്പനമ്മേടേം വരവും കണ്ടേ...
ആരാണ്, എവരാണ്, എവിടെന്നു വന്നവരാണ്
എന്തിനു വന്നുള്ള വിരുന്നുകാര്...
തെക്കുന്നു വന്നുള്ള വിരുന്നുകാരാണ് ഞങ്ങള്‍
മുല്ലേനെ പെണ്ണുകാ‍ണാന്‍ വന്നതാണ്... (2)
ഇവിടെന്നുമെട്ടാം പക്കം ചെക്കനും ചെക്കന്റെ കൂട്ടുകാരും
മുല്ലേനെ പെണ്ണുകാണാന്‍ വരുമിവിടെ...
അവിടുന്നുമെട്ടാം പക്കം നിങ്ങളും നിങ്ങടെ കാര്‍ന്നോന്മാരും
ഞങ്ങടെ വീടൊന്നു കണ്ടിടേണം...
അവിടുന്നും പതിനഞ്ചാം പക്കം തികഞ്ഞൊരു ഞായറാഴ്ച
മുല്ലേനെ പെണ്ണുകെട്ടാന്‍ വരുമിവിടെ... (2)
നാലുകാല് പന്തലകത്ത് തികഞ്ഞൊരു തറവാട്ടില്
മുല്ലേനെ പെണ്ണുകെട്ടാന്‍ വരുമിവിടെ... (2)
അപ്പനൊടമസ്ഥനും നാട്ടുകാരുടെ മുന്നില് വെച്ച്
മുല്ലേനെ പെണ്ണുകെട്ടി കൊണ്ടുപോകും... (2)

നേരം പുലര്‍ക്കാലേ... താനോര്‍ തന്തിനര്‍ താനോര്‍
മുല്ലേനെ പെണ്ണുകെട്ടി കൊണ്ടുപോകും.
മുല്ലേനെ പെണ്ണുകെട്ടി കൊണ്ടുപോകും.


up
0
dowm

രചിച്ചത്:
തീയതി:27-12-2010 05:59:20 PM
Added by :bugsbunny
വീക്ഷണം:641
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :