മെയ്‌ മാസമേ(may maasame) - സിനിമാഗാനങ്ങള്‍

മെയ്‌ മാസമേ(may maasame) 

ചിത്രം: ലാപ്ടോപ്‌
സംഗീതം: ശ്രീവത്സന്‍ ജെ മേനോന്‍

മെയ്‌ മാസമേ നിന്‍ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ
ഈറന്‍ മുകില്‍ നിന്നെ തൊടും
താളങ്ങളോര്‍മ്മിക്കയാലോ
പ്രണയാരുണം തരു ശാഖയില്‍
ജ്വലനാഭമാം ജീവോന്മദം
മെയ്‌ മാസമേ നിന്‍ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ

വേനലിന്‍ മറവിയിലാര്‍ദ്രമായ്
ഒഴുകുമീ പാതിരാ മഴവിരലായ്
ലോലമായ്‌ ഇലയുടെ ഓര്‍മ്മയില്‍
തടവുമീ നോവെഴും വരികളുമായ്
മണ്ണിന്‍റെ ഗന്ധം കൂടിക്കലര്‍ന്നു
ദാഹങ്ങളായ് നിന്‍ നെഞ്ചോടു ചേര്‍ന്നു
ആപാദമരുണാഭാമായ്
മെയ്‌ മാസമേ നിന്‍ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ

മൂകമായ് വഴികളിലാരെയോ
തിരയുമീ കാറ്റിലെ മലര്‍ മണമായ്
സാന്ദ്രമാം ഇരുളില്‍ ഏകയായ്
മറയുമീ സന്ധ്യ തന്‍ തൊടു കുറിയായ്
ഏതോ വിഷാദം നിന്നില്‍ നിറഞ്ഞു
എകാന്തമാം നിന്‍ മൌനം കവിഞ്ഞു
ആപാദമരുണാഭാമായ്

മെയ്‌ മാസമേ നിന്‍ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ
ഈറന്‍ മുകില്‍ നിന്നെ തൊടും
താളങ്ങളോര്‍മ്മിക്കയാലോ
പ്രണയാരുണം തരു ശാഖയില്‍
ജ്വലനാഭമാം ജീവോന്മദം
മെയ്‌ മാസമേ നിന്‍ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ…


up
0
dowm

രചിച്ചത്:
തീയതി:27-12-2010 06:11:34 PM
Added by :prakash
വീക്ഷണം:425
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :