മഴ - പ്രണയകവിതകള്‍

മഴ 

മഴ പ്രണയമാണ്
പെയ്തൊഴിഞ്ഞ ആ മഴയിൽ കുതിർന്നത് ജീവിത വർണങ്ങളാണ്

മഴ ജീവന്റെ തുടിപ്പാണ് പെയ്തൊഴിഞ്ഞ ഓരോ നീർ കണത്തിനും പറയാനുള്ളത്
ഒന്നു മാത്രം

മഴ ദുഖത്തിന് ഒരു മറവാണ് പെയ്തൊഴിഞ്ഞ ആ നിലാമഴയിൽ എന്റെ മിഴിനീർ മറയായ് ഈ മഴയും പെയ്തകന്നു.

മഴ പ്രണയമാണ് ഓരോ മഴയും എന്റെ ഹ്രദയത്തെ തഴുകുന്നു
പ്രണയോന്മദനായ് രാവുകളിൽ ഈ ജനലഴികളിൽ വീണു ചിതറിയ ഓരോ മഴതുളളിയേയും നെഞ്ചിലേറ്റി പ്രണയിച്ചു.

മഴ ഒർമയുടെ ചെപ്പാണ്
ഓരോ മഴയും എനിക്ക് നൽകിയത് ഓർമയുടെ വസന്തമാണ്
.ഒരായിരം സ്വപ്നങ്ങളാൽ നെയ്ത ആ മഴയിൽ ഞാൻ ഇന്നും നനഞ്ഞലിയു.കയാണ്

മഴ മരണമാണ്
ഇന്നലെ പെയ്ത പേമാരിയിൽ എന്റെ സ്വപ്നങ്ങൾ ചിറകറ്റു വീണു.
' മഴ മരണമായ് എന്നിൽ വീശി അടിച്ചു

ഒടുവിൽ മഴയെ മറന്ന് എന്റെ സ്വപ്നങ്ങളെ മറന്ന് എന്റെ പ്രണയത്തെ മറന്ന് മഴക്കൊപ്പം

മരണമായ് യാത്രയായി.


up
0
dowm

രചിച്ചത്:
തീയതി:02-12-2015 04:57:25 PM
Added by :AMALDEV JAYAN
വീക്ഷണം:360
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me