**********മരിച്ച പ്രണയം***********
***********************മരിച്ച പ്രണയം**********
എന്റെ പ്രണയത്തിൻ ശവമഞ്ചവും പേറി ഞാൻ അലയുന്നു
ഈച്ചകൾ പാറി പറക്കുന്നു നിർഭയം ഹ്രദയത്തിൽ ചുടുചോര തിളക്കുന്ന സ്പന്ദനം
കാലങ്ങളായ് ഭാരമേറുന്നു ചുമലിൽ കരിം പാറകൾ പൊട്ടി മുളക്കുന്നു നിത്യവും
കൈകൾ തളരുന്നു കാൽകൾ വിറക്കുന്നു പിടയുന്നു മുറിവേറ്റ നെഞ്ചകവും
കാത്തു വെക്കുന്നു ഞാൻ എൻ കാതുകൾ ഒരു ചെറു പിൻവിളിക്കായ് ഇനിയും
പേറുന്നു ഞാൻ ആ ശവമഞ്ചമിനിയും .ശിരസിലേറ്റുന്നു ദുർഖന്ധ മഞ്ചവും ഞാൻ
ഇനിയേറെ ദൂരവും കാത്തു വെയ്ക്കാം ഞാൻ ഈ വിറയാർന്ന കൈകളാൽ ചേർത്തു വെയ്ക്കാം
ഒരു മാത്രയെങ്കിലും കേൾക്കു. നീ എൻ പിടയുന്ന ഇടറുന്ന ഹ്രദയതാളം
ഇനിയേറെ ദൂരമില്ലെനിക്കിനിയും ഈ ശവമഞ്ചത്തിലേറി ഞാൻ യാത്രയായി...............
Not connected : |