അമ്മ - ഇതരഎഴുത്തുകള്‍

അമ്മ 

ശൂന്യതയുടെ വാതായനങ്ങൾ തുറന്ന്
രക്ത മാംസ പിണ്ഡമായൊടുവിൽ
നവലോക കാഴ്ച്ചകൾ നല്കിയെനമ്മ
നിരയായി നീങ്ങുന്ന ഉറുമ്പിൻ കൂട്ടങ്ങളോടും
പാറി പറക്കുന്ന ശലഭങ്ങളോടും
താരാട്ട് പാടുന്ന കുഞ്ഞി കിളികളോടും
എനിക്ക് തോന്നിയ പ്രണയം
അകകാമ്പിലൂടെ കണ്ട്
ഗിരി ശ്രിംഗതിലെത്തിച്ചെനമ്മ
ആക്ഷേപഹാസ്യ മുൾമുനകൊണ്ട്
എൻ പ്രാണപ്രേയസിപ്പോലും നോവിച്ചപ്പോൾ
സ്വാന്തന തലോടലോടെ മാറോടണച്ചെനമ്മ
പാപകറക്കൾ കഴുകികാളഞ്ഞു ഞാൻ
അനാഥ അമ്മമാരുടെ മുറ്റത്തെത്തിയപ്പോൾ
സ്വർഗലോകത്തേക്ക് എനച്ഛനൊപ്പം
യാത്ര പോകനുള്ള തിരക്കിലായിരുന്നു..................


up
0
dowm

രചിച്ചത്:ഹലീൽ റഹ് മാൻ
തീയതി:09-12-2015 07:43:27 PM
Added by :Haleel Rahman
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :