വിരഹം        
    ഒരു ചുടു നിശ്വാസത്തിന്‍ തണലില്‍
 മൌനം വിതുമ്പുന്നയഴികളില്‍
 കനലെരിയും കനവും പേറി
 നിശബ്ദം ……….
 മൌനിയായ് നില്‍ക്കുന്നു നീ
 ഈ പാതയോരങ്ങളില്‍ ..
 ഞാന്‍ കണ്ടതെല്ലാം മനം മറന്നെങ്കിലും
 മനസ്സില്‍ മായാതെ നില്ക്കുമീ
 ഹൃദുസന്ധ്യ ചാലിച്ച നിന്‍ മുഖം ..
 തുഷാരം പെയ്യും നിന്‍ മാനസവും
 അലിഞ്ഞില്ലതെയായോരെന്‍ കനവും
 ഇടറി വീണ സ്വരങ്ങളും …
 ആ സ്നേഹ ദീപ്തിയില്‍ ….
 ഞാന്‍ എന്നെ കത്തിയെരിച്ചതും ….
 പിന്നെയെവിടെയോയെന്നെ ഞാന്‍
 പുനര്‍ജനിപ്പിച്ചതും …
 ഹൃദയത്തിലിത്തിരി വെളിച്ചം നിറച്ചതും ….
 ഏതോ നിശാസ്വപ്നതിന്‍ ചിറകില്‍ ഒളിച്ചതും ..
 ഇമവെട്ടാതെ നോക്കി നില്‍ക്കുന്നു ഞാനിപ്പഴും 
 വര്‍ത്തമാനത്തിന്റെ പുതിയ ചിത്രം പോല്‍ 
      
       
            
      
  Not connected :    |