ചിന്ത  - തത്ത്വചിന്തകവിതകള്‍

ചിന്ത  

മരണത്തോട് അടുക്കുമ്പോൾ ആണ്
പോയകാലത്തിന്റെ ചിത്രങ്ങളെ
നാം ഓർമയിൽ നിറയ്ക്കുന്നത് .

അപ്പോഴാണ് ഇന്നലെകളുടെ
ആകാശങ്ങളിൽ മഴാവില്ല് വിരിഞ്ഞതും
കാർമേഘങ്ങൾ പെയ്തൊഴിഞ്ഞതും
നാം അരിഞ്ഞത് .

ഏന്നിട്ടും എണ്ണിയാൽ ഒടുങ്ങാത്ത
പപകറകൾ ഇന്നും
കരിവളിച്ചു കിടപ്പുണ്ട്
ഓർമകളുടെ ശവപറമ്പുകളിൽ എവിടെയോ

എത്ര തവണ മന്നിട്ടുമൂടിയാലും
അഴുകി ദ്രവിക്കാതെ...
കർപൂരത്തിരികളിൽ
എരിഞ്ഞടങ്ങതെ..
പുനര്ജനി കാത്തുകാത്തങ്ങനെ

ഇനിയും നിലക്കാത്ത നിലവിളികളിൽ
നഷ്ട്ടപെട്ടുപോയ ആത്മാവിനെ
പരകയത്തിലൂടെ വീണ്ടെടുക്കാൻ
ഒരു പാഴ്ശ്രമം .

ജീവനും മരണത്തിനുമിടയിൽ
ഞാൻ എന്റെ നഷ്ട്ടങ്ങളെ തേടുമ്പോൾ
കാലം പറഞ്ഞത് മറവിയാണ്
ഏറ്റവും നല്ല മരുന്നെന്ന്.

ഇനി എല്ലാ നഷ്ട്ടങ്ങളും മറന്നു
എനിക്കും ജീവിക്കണം
പ്രതിബിംബങ്ങൾ ശൂന്യമായ
മരണമാണ് യഥാർത്ഥ ജീവിതം


up
0
dowm

രചിച്ചത്:തമ്പി കെ ജോബ്‌
തീയതി:16-12-2015 05:18:03 PM
Added by :THAMBI K JOB
വീക്ഷണം:225
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :