നിലാവ് - മലയാളകവിതകള്‍

നിലാവ് 

നറു ചിരി വിതറാൻ
ചിരിയൊളി പകരാൻ
വിരുന്നെത്തിയിന്നും
വിണ്ണിൽ നിന്നീ വെണ്ണിലാവ്
ഇരവിന്നിരുളിൽ
വഴിയേതെന്നറിയാതുഴലും
നേരത്തെൻ ചാരത്തായണയും
സഖിയേ ........ സഖിയേ
മണ്ണിന്നിരുളകലാൻ
കണ്ണിൽ കാഴ്ചകൾ തെളിയാൻ
കനവിൽ നിറയും നിനവിൽ
കുളിരും കൂട്ടായണയും
നിലാ തൂവലഴകേ ...
നിറ നിലാ കുടവുമായെന്നുമെൻ
അരികിലണയുമോ സഖിയേ..
***** മഞ്ജുഷ ഹരീഷ് *****


up
0
dowm

രചിച്ചത്:മഞ്ജുഷ ഹരീഷ്
തീയതി:21-12-2015 09:25:26 PM
Added by :Manjusha Hareesh
വീക്ഷണം:629
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :