.. പ്രിയന് - തത്ത്വചിന്തകവിതകള്‍

.. പ്രിയന് 

വെയില് കരിച്ച് കളഞ്ഞൊരീ രാവിൽ
പുതുമഞ്ഞിൻ കണമായുണരുന്നു നീ..
ഇതള് പൊഴിച്ച് നിൽക്കണ പൂവിൽ മകരനിലാവിലെയമ്പിളി പോലെ...

കാതിൽ പറഞ്ഞത് കനവിൽ
പൊഴിഞ്ഞിട്ടും കാത്തിരിക്കുന്നതും
പുതുമഴ മുത്തല്ലേ ...

ഉള്ള് തുറന്നിനി ചേർക്കുവാനില്ലല്ലോ.,
എള്ളിൻ ചിരിമണി ചുണ്ടിലേക്കെത്തുന്ന നേരത്തും...

മിഴിയിൽ നിന്നെന്നെ പൊഴിച്ച് കളയ നീ., ഇരുതുള്ളി ബാഷ്പമായ-ലിയട്ടെ മണ്ണിലേക്കിന്നു ഞാൻ...

കണ്ണീരുണക്കി രസിക്കും പ്രണയമേ
എൻ ദേഹത്തെയിന്നു നീ തണലിൽ മറച്ചിടൂ...

പുലരികൾ കയ്യേൽക്കും നിന്നുടെ സങ്കടം .,
എൻ അഗ്നിയിൽ പൊലിയട്ടെ നിന്നിലെ ഓർമ്മയും...
up
0
dowm

രചിച്ചത്:
തീയതി:19-01-2016 06:03:38 PM
Added by :Soumya
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :