നിഴലും നിശ്വാസവുo  - പ്രണയകവിതകള്‍

നിഴലും നിശ്വാസവുo  

നിന്റെ പുഞ്ചിരികൊണ്ടെൻ ചങ്കുപിടചിട്ടവ-
സിരകളിലുരസ്സി തീപ്പൊരിയുയരുമ്പോൾ,
അതുഹൃദയത്തിൽ കാട്ടുതീയായ് പടരുമ്പോൾ,
അതൊന്നണച്ചീടാൻ ഒരുചുംബനം പകരുമോ നീ?

ചിരിയോടവളെന്റെ ചുണ്ടോടുചേർത്ത്‌-
മാറോടുമുറുകെ മുറുക്കിപിടിച്ചു,
ചെൻചുണ്ട് ചേർന്നെന്റെ പ്രാണന്റെ സിരകളിൽ,
പ്രണയത്തിൻ ചുടുചോര തിളഞ്ഞുപൊങ്ങി.


നിലച്ചുപോയ്‌ നെഞ്ചകം നീരൊട്ടുവറ്റി,
നിനയ്ക്കാതെ നീറിയ നെരിപ്പോടുപോലെ.....
നീയെന്റെ നിഴലാണെന്റെ നിശ്വാസവും,
നീയെന്റെ നെഞ്ചകം നുകർന്നൊരാ സുന്ദരി........


<:::::::::::::::::::::::::::::::::>


up
0
dowm

രചിച്ചത്:സുനന്ദു പണിക്കർ
തീയതി:21-01-2016 08:35:31 PM
Added by :Sunandu Panicker
വീക്ഷണം:347
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :