വിരഹം...അന്ത്യം...പുനർജനനം - മലയാളകവിതകള്‍

വിരഹം...അന്ത്യം...പുനർജനനം 

മറയട്ടെ നിൻ പരിഭവം സഖി...
മായട്ടെ നിൻ പരിഭവം സഖി...
ഹേതുവായതെൻ പുഞ്ചിരി എങ്കിൽ..
ഇനിയുമാകാം ഒരായിരം സ്മിതം,
എൻ ആത്മാവ് ദേഹിയിൽ ഉണരുംവരെ.

ഒരു വിരഹമഴമുകിലിനായി കാക്കുവാൻ,
ഇനി ഒരു പെയ്തൊഴിയൽ കാണാൻ,
കഴിയില്ല ഈ പാപ ജന്മം..
ചൊല്ലുന്നു ജീവിതത്തിൻ മംഗള രാഗം,
കേൾക്കുന്നു വിരഹത്തിൻ നൊബരഗാനം,

ഈണത്തിൽ നീ ഒരു പ്രേമകാവ്യം രചിക്കവേ,
കേഴുന്നു നിൻ ദയക്കായി സഖി,
ഒരു പുറം വിടുക വൃഥാ...
ഞാൻ എൻ അന്ത്യം കുത്തികുറിക്കട്ടെ ....

ഉരുകരുത് നിൻ മനം ഒരിക്കലും,
നിറയട്ടെ സ്നേഹത്തിൻ നീരുറവ,
വീണുടയട്ടെ വേർപാടിൻ ഓർമ്മകൾ,
നമ്മൾ അടുതോരാമാത്ര വീണ്ടും പുനര്ജനിക്കട്ടെ...


up
0
dowm

രചിച്ചത്:സുജിത് രാജ് (srssrsnair@gmail.com)
തീയതി:03-02-2016 08:53:29 PM
Added by :Sujith Raj
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)