ഭൂമി - തത്ത്വചിന്തകവിതകള്‍

ഭൂമി 

അവൾക്ക് പോകുവാൻ ശരണാലയമിന്നില്ല,
മക്കളാൽ പീഡിതയാണവൾ.

ഹരിതാഭമായ വസ്ത്രമില്ലവൾക്കിന്ന് ' ആ വസ്ത്രത്തണലിരുന്നവർ
നിൻ ഉടുതുണി ഉരിഞ്ഞു വിൽക്കുന്നു. അമ്യതു ചൊരിയുവാൻ മാറു നിനക്കില്ല
അമൃതു ചൊരിഞ്ഞ നിൻ മാറു പിളർന്നവർ
നിൻ ചുടു ചോര മോന്തിക്കുടിക്കുന്നു. നിന്റെ മാനത്തിന് വിലയിട്ട മക്കൾ.

നീ ഇന്നു രോഗിയായി ചുട്ടു വിറക്കുന്നു
ആ ചൂടവർക്കിന്ന് സഹ്യമല്ല!
ആ വിറയൽ അവർക്കിന്ന് പേടിയല്ലോ

നീ തന്നെ വേണം അവരെയിന്നൂട്ടുവാൻ
ആ ഊട്ടുപാത്രംനിൻ മുഖത്തെറിയുന്നു.

നിന്റെ തിരുഹൃദയ രക്തത്തിൻ രുചി അറിഞ്ഞവർ
അത് പാനം ചെയ്യുവാൻ മാത്സര്യമായ്
സ്ഥിരചിത്തയില്ലാത്ത മക്കളിവർ

നിന്നെ തഴുകുവാൻ മാരുതൻ മറന്നുവോ
അവനിന്നു ഹുങ്കാര ഭാവമായ് മാറുന്നു
നിന്നെ പുണരുവാൻ മഴക്കിന്നറീവിലാ
നിന്നെ ദയാവധം ചെയ്യുവാൻ നോക്കുന്നു...

അന്നു നീ രാവണനിനാൽ പീഡിതയായ്
അന്നു നീ ഗുണമുള്ള സീതയാണെങ്കിൽ
ഇന്നു നീ ഏതസുരനാൽ പീഡിതയായ് എല്ലാം അസുര ഗുണമുള്ള മക്കളാണല്ലോ.. -

മക്കൾക്ക് പോകുവാൻ വേറെയൊരിടമില്ല എന്നറിയും
അമ്മതൻ സഹനമാണിതെന്നു നീയോർക്കുക...
✍സമീർ എം ടി


up
0
dowm

രചിച്ചത്:സമീർ എം ടി
തീയതി:08-02-2016 05:56:29 PM
Added by :Sameer Mobi Kambalakkad
വീക്ഷണം:201
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :