Nee ariyan shramikatha ente pranayam - പ്രണയകവിതകള്‍

Nee ariyan shramikatha ente pranayam 

നീ അറിയാൻ ശ്രമികാത്ത എന്റെ പ്രണയം ..
------------//-------//-------//------------
മനസിന്റെ ഒരു കോണിൽ എവിടെയോ ഒളിപിച്ച സ്നേഹത്തിന്റ്റെ ഒരു നൂറു നൊമ്പരങ്ങളും ഒരായുസ്സിൽ തീരാത്ത സ്വപ്നങ്ങളും ഞാൻ നിനക്ക് സമ്മാനിച്ചിട്ടുണ്ട് ...അവിടെ ഒന്നും എന്റെ പ്രണയത്തെ നീ കണ്ടിരുനില്ല എന്ന സത്യം ഞാൻ മനസിലാക്കിയപോൾ എനിക്ക് നിന്നോട് ഒരു നീരസവും തോന്നിയിട്ടില്ല ...മറിച്ച് കാലം എനിക്ക് സമ്മാനിച്ച ഈ സ്നേഹമെന്ന നിന്നെ ഞാൻ തിരിച്ചു സ്നേഹിച്ച ആ അവസ്ഥയെ പ്രണയം എന്ന് ഞാൻ വിശേഷിപികുന്നു ...

പല രാത്രികളില്ലും നിന്റെ മിഴികൾ ഒന്നടക്കാൻ പോല്ലും അനുവദികതെ ഞാൻ നിനക്ക് വേണ്ടി പെയ്തലിഞ്ഞപൊലും , നീ എന്നോട് പറഞ്ഞത് ഉറങ്ങാൻ അനുവദികാത യന്ത്രമാണ് ഞാൻ എന്നാണ് ....

നീ എനിക്ക് നല്കിയ വേദനകൾ കടിച്ചമർത്തി പലപോഴും ഞാൻ നിന്നോട് ചിരിച്ചിട്ടുണ്ട് ,അവിടെയൊന്നും നീ എനിക്ക് അത്രയും പ്രിയപെട്ടവൻ ആണെന്ന് നീ തിരിച്ചറിയാതെ പോയി ...

പലപോഴും ഞാൻ കൊതിച്ചുകൊണ്ട് വിളികുമ്പോൾ ഇന്ന്
സംസാരിച്ചില്ലെങ്കിൽ ചത്തു പോകിലാലോ
എന്ന നിന്റെ വാകുകൾ എന്റെ മരണ തുല്യ അക്കിയപോലും അടക്കിപിടിച്ച കണ്ണു നീരിൽ എനിക്ക്
നിന്നോടുള്ള സ്നേഹം മാഞ്ഞു പോയിരുന്നു ....

മഞ്ഞു തുള്ളികളെ സ്നേഹിച പച്ചില പോലെ അല്ലെങ്കില്ൽ അതിനുമപ്പുറം ഞാൻ നിനക്ക് സമ്മാനിച്ച എന്റെ പ്രണയത്തെ ...സൂര്യ രശ്മികൾ ഏറ്റ വാടിയ പുഷ്പ്പം പോലെ നീ ആകിതീർതപൊല്ലും ഞാൻ നിന്നോട് പരിഭവം പറഞ്ഞില്ല ..പരാതികൾ പറഞ്ഞില്ല ...കാരണം എന്നെകില്ലും നീ തിരിച്ചറിയും എന്ന എന്റെ വിശ്വസമാന്നു എനിക്ക് നിന്നോടുള്ള പ്രണയം എന്ന് ഞാൻ മനസിലാക്കിയിരുന്നു ...

സൗഹ്രുധമെന്ന ചിലന്ധി വലക്കുളിൽ നീ എന്നെ അകറ്റി നിർത്തിയെന്നു ഞാൻ പറഞ്ഞ വാക്കുകളെ നീ അവഗനിച്ചപോൾ ...എന്റെ തോന്നൽ ആയിരിക്കാം എന്ന എന്റെ വിശ്വാസത്തിൽ ഞാൻ കഴിഞ്ഞു ..എന്നാൽ എന്നോട് ഒരു സന്തോഷവും പകുവെച്ചില്ല എന്ന് നീ പറഞ്ഞ വാക്കുകൾ എന്നെ മരവിപ്പിചെങ്കില്ലും എനിക്ക് നിന്നോടുള്ള പ്രണയം എന്റെ രക്തതെകാളും ചൂടായത് കൊണ്ടാകണം എനിക്ക് നിന്നോട് വെറുപു തോന്നാഞ്ഞത് ...

അഞ്ചു വർഷങ്ങൾ കടന്നു പോയതിനോടുവിൽ , നിനക്ക് മരണം മതി എന്ന് നീ പറഞ്ഞ വാക്കുകള ഇന്നും എന്റെ രാത്രികളെ നനയിപിക്കുന്നു ...

ഞാൻ നിന്നോട് കാണിക്കുന സ്നേഹം വെറും കാഭട്ട്യം ആണെന്നും , ജീവിതത്തിന്റെ മറു കോണിൽ നീ എന്നും വേദനിക്കും എന്നും നീ പറഞ്ഞപോൾ ...കാലം എനിക്ക് സമ്മാനിച്ച വേധനകളിൽ ഒന്ന് മാത്രം ആണെന്ന് ഞാൻ മനസിലാക്കി ...

പറഞ്ഞാൽ അനുസരണ ഇല്ലാത്തവൾ എന്ന് നീ എനിക്ക് മുദ്ര കുത്തിയപോൾ അങ്ങേ അറ്റത് നിന്ന് വിതുമ്പി കരയാൻ മാത്രമാണ് എന്റെ വിധി എന്ന് കരുതി ആശ്വസിച്ച ആ സത്യത്തെ എനിക്ക് നിന്നോടുള്ള പ്രണയം ആണ് എന്ന് ഞാൻ മനസിലാക്കി ...

എല്ലാത്തിനോടും മടുപ്പും വെറുപും ആണെന് നീ പറഞ്ഞപോൾ , ഒരക്ഷരം തിരിച്ചു മൊഴിയാതെ എന്നെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന് കാത്തിരിക്കാൻ തോന്നിച്ച എന്റെ മനസിനില്ൽ നിറയെ നിന്നോടുള്ള പ്രണയം ആണെന്ന് ഞാൻ മനസിലാക്കി ...

മറ്റു എന്തിനെകളും ഞാൻ നിന്നെ സ്നേഹികുന്നു എന്ന സത്യം പലപോഴും നീ മനസിലാകിയില്ല എന്ന കാര്യം വിശ്വസികതിരിക്കാൻ ശ്രമിച്ച എന്റെ മനസ്സിൽ നിന്നോടുള്ള പ്രണയം ഞാൻ വീണ്ടും കണ്ടെത്തുക ആയിരുന്നു ...

ഞാൻ നിന്നെ ഒരിക്കലും മനസിലാകില്ല എന്നും , ഞാൻ ഒരിക്കലും നിനക്കു യോജിച്ചതല്ല എന്നും , ജീവിതതില്ൽ അഭമാനികപെട്ടു എന്നും നീ പറഞ്ഞ വാക്കുകൾ എന്റെ കണ്ണുകളെ നിറയിപിചുവെങ്കിലും ...എന്റെ മനസില്ൽ അലയടിക്കുന്ന തിരമാലകൾക്ക് നിന്റെ മുഖമായിരുന്നു ..അതിന്റെ കാറ്റിന് നിന്റെ സ്വരമായിരുന്നു എന്ന സത്യമാണ് എനിക്ക് നിന്നോടുള്ള പ്രണയം ....

ഞാൻ നിന്നിൽ നിന്ന് കേൾക്കാൻ കൊതിച്ച വാക്കിലും അപ്പുറം നീ പറഞ്ഞ അസബ്യങ്ങളും ഞാൻ ചെവി കൊടുത്തത് ...നിന്റെ കണ്ണിൽ നിന്ന് വരുന്ന തീക്ഷ്ണമായ സ്നേഹത്തിന്റെ രശ്മികൾ എന്റെ കണ്ണുകളിൽ പതിയുന്നത് ഞാൻ അറിഞ്ഞത് കൊണ്ടാണ് എന്ന് നീ മറകരുതു ....

ഞാൻ ഇപോൾ നിനക്ക് വേണ്ടി എഴുതിയ ഈ വരികൾ നിനക്ക് മനസിലാകുമോ എന്ന് എനികറിയില്ല എങ്കിലും ...പ്രിയനേ നീ ഇത് വയികുമ്പോൾ ഈ വരികൾ എഴുതിയ എന്നെ നീ ഒര്കണം ..എന്റെ മനസിലൂടെ വേണം നീ ഇത് വായിക്കുവാൻ ....കടലാസ് തുണ്ടായിരുന്നു എങ്കിൽ ഇത് നനഞ്ഞിരികുമയിരുന്നു ...

നീ എനിക്ക് നല്കിയ പ്രണയം ഞാൻ അറിയാതെ പോയത് അതിലും വലിയ വേദനകൾ കൊണ്ട് മറഞ്ഞതിനലയിരികും ...എങ്കിലും നീ എനിക്ക് നല്കിയ സ്നേഹം ഓർക്കാൻ മാത്രം വിധികപെട്ടവലായ് ഞാൻ നിന്റെ മുന്നിൽ നിൽക്കും ...

ഈ കഴിഞ്ഞ അഞ്ചു വർഷാവസാനം നാം മനസ്സിൽ കണ്ട നമ്മുടെ സ്വപ്നം പോല്ലും ഇന്ന് നീ പേടികുകയും വെറുകുകയും ചെയുന്നു എന്ന് നീ പറഞ്ഞ ആ അവസ്ഥയെ ഞാൻ വീടും ഭയകുന്നു ...
എന്ത് വന്നാലും നീ എനികൊപ്പമുണ്ടാകുമെന്ന എന്റെ മനസിലെ ധൈരത്തിനെ ഞാൻ ഇതുവരെ കളഞ്ഞട്ടില്ല എന്ന് നീ മറനുപൊകരുതു ...

...ഇത് കവിതയല്ല കഥയുമല്ല എന്റെ മനസിലെ ഒരുപാടു നാളുകള ആയി ഇരികു്ന ഭാരമാണ് ഞാൻ ഇവിടെ പറഞ്ഞത് ..


up
0
dowm

രചിച്ചത്:Krishna suresh
തീയതി:14-02-2016 05:16:40 PM
Added by :Krishna suresh
വീക്ഷണം:388
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me