പക്ഷി പുഴയോട് പറഞ്ഞത്...... - തത്ത്വചിന്തകവിതകള്‍

പക്ഷി പുഴയോട് പറഞ്ഞത്...... 

നിന്റെ കണ്ണിന്റെ തെളിഞ്ഞ ആഴങ്ങളിൽ
കാണുന്നു ഞാനെൻറെ മനസ്സിന്റെ നഗ്നത
നിന്റെ നനഞ്ഞ പാദങ്ങളിൽ ചുംബിച്ചു
ഞാനെൻറെ വരണ്ട ചുണ്ടിന്റെ ദാഹം
തീർക്കുമ്പോൾ
നിശ്ചലം നിർന്നിമേഷം നീയെന്നെയിങ്ങനെ
നോക്കികൊതിപ്പിക്കുന്നത് എന്തിനായ്‌ .....
ഒരു നിമിഷം നിന്റെ നനഞ്ഞ മേനിയുടെ
ഇരുണ്ട ആകാശങ്ങളിൽ പറന്നിറങ്ങി
ഞാൻ നിർവൃതി കൊള്ളുമ്പോൾ
കത്തുന്ന സുര്യന്റെ തുറിച്ച നോട്ടത്തിൽ
ചൂളിച്ചുരുങ്ങി നീ വിയർക്കുന്നതൊരു
ഉൾക്കിടിലത്തോടെ അറിയുന്നു ഞാൻ ....
പനിച്ചു വിറച്ചു വിയർത്തിട്ട് ഒടുവിൽ
നീ വെറും മൃതമായി മാറുമ്പോൾ ...
എന്റെ വരണ്ടു തെളിഞ്ഞ ആകാശങ്ങളിൽ
അഗ്നിചിറകുമായ് അഭയമില്ലാതെ അലയും
ഞാൻ നിന്റെ പുനർജനനം കാത്തുകൊണ്ട്.. ...


up
0
dowm

രചിച്ചത്:
തീയതി:16-03-2016 10:07:00 AM
Added by :soorya
വീക്ഷണം:260
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :