ഒരു ചോദ്യം  - മലയാളകവിതകള്‍

ഒരു ചോദ്യം  

മരണ ഭീതിയിൽ , ഭുമി കേഴുമ്പോൾ...
നരക രാഗ,അസുര താള, ഒലികൾ ഉയരുമ്പോൾ...
കപട വേഷമി, വന്യ നാടകം...
മർത്ത്യൻ ആടും, രുദിരം ഉയരും, മരണ താണ്ഡവം...

എത്ര എത്ര രണങ്ങളിൽ...അറ്റു വീണു പിണങ്ങളും,
എത്ര എത്ര പിണങ്ങളിൻ.. പേരിൽ ആടി രണങ്ങളും,
എത്ര എത്ര ഊരുകൾ...സാക്ഷ്യമായ് പോരുകൾ,
എത്ര എത്ര പോരുകൾ, നാശമായി ഊരുകൾ.
എത്ര എത്ര ഭാവികൾ...ഒറ്റയാകും ബാല്യങ്ങൾ,
എത്ര എത്ര നാരികൾ...അറ്റു വീണു താലികൾ,
എത്ര എത്ര അങ്കണത്തിൽ..തോറ്റു പോയി നാണങൾ,
എത്ര എത്ര മാനങ്ങൾ...വിറ്റു പോയി അങ്കത്തിൽ.
എത്ര എത്ര ദേഹികൾതൻ...രുചിയറിഞ്ഞു കഴുകന്മാർ,
എത്ര എത്ര കാകൻമാർ...വിരുന്നു ഉണ്ണും ബലിത്തറകൾ....

തല ഇല്ലാത്തൊരു ഉടലും,
ഉടലിനെ തേടും തലയും,
അവ ഇണപിരിഞ്ഞൊരു ചോരകെട്ടും,
തെളിവായി ചെറു കണ്ണുകളിൽ എങ്കിൽ,

തല കൊയ്യും തലമുറയോട്,
തലതിരിഞ്ഞൊരു കവിയുടെ ചോദ്യം....

ഭൂതകാലം മാഞ്ഞു എങ്കിൽ ,
ഭാവികാലം മറഞ്ഞു എങ്കിൽ,
മദ്ധ്യേ നിറയും വർത്തമാനം,
സത്യമെന്നു അറിഞ്ഞു എങ്കിൽ,

നീറില്ല വയറു മാതവിനെങ്കിൽ,
തളരില്ല മനസ്സ് പിതവിനെങ്കിൽ,
നഷ്ടമാകില്ല സോദരൻ എങ്കിൽ,
പോകില്ല മാനം സോദരികെങ്കിൽ,
പിന്നെ,
പേടിയാകില്ല നമ്മുടെ കുരുന്നുകൾകെങ്കിൽ ,

രാജ്യത്തിൻ സീമയിലും,
നാട്ടിലെ പറമ്പിലും,
മനുഷ്യന്റെ മനസിലും,
അർത്ഥമില്ലാ പോരുകൾ,
തുടരണമോ നാം വൃഥാ ????


up
0
dowm

രചിച്ചത്:സുജിത് രാജ് (srssrsnair@gmail.com)
തീയതി:17-03-2016 06:55:31 PM
Added by :Sujith Raj
വീക്ഷണം:249
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :