നരകം - തത്ത്വചിന്തകവിതകള്‍

നരകം 

മരണമേ... നിന്റെ ആവേശം കാണുമ്പോൾ എനിക്ക് പുച്ഛം തോന്നുന്നു. എടോ മണ്ടാ ഞാനെന്നോ മരിച്ചു കഴിഞ്ഞു.
കൂടെ സഞ്ചരിച്ചവരും വഞ്ചിചവരുമൊക്കെ എന്റെ ജഡത്തിൽ വീണ് കരഞ്ഞു,
അപ്പോൾ ഞാൻ സ്വർഗത്തിലായിരുന്നു.
പക്ഷെ അതിനേക്കാൾ മനോഹരമായി ദൈവമെനിക്ക് ഒരുക്കി വെച്ച നരകം കാണിച്ചു തന്നു, അഗ്നിഗോളങ്ങൾ കൊണ്ട് നിർമിച്ച സിംഹാസനമുണ്ടവിടെ,
കുടിക്കാൻ തിളച്ചുമറിയുന്ന പാനീയങ്ങൾ ഉണ്ട്, രമിക്കാൻ സുന്ദരികളായ യക്ഷികളുണ്ട്, മരണമേ അങ്ങോട്ട്‌ പോവാൻ ധൃതി മൂത്ത് ഞാനെന്നോ മരിച്ചു കഴിഞ്ഞു,
കഴിയുമെങ്കിൽ മരിചിട്ടുമെന്നെ കുത്തി നോവിക്കുന്ന കുറച്ചോർമകളുണ്ട് അവയെ കൊന്നടുക്കൂ...!!


up
0
dowm

രചിച്ചത്:ഇല്ല്യാസ് അലി
തീയതി:05-04-2016 01:26:00 PM
Added by :Illyas Ali
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :