ഓർമ പ്പൂക്കൾ
മഴ നനഞ്ഞ ബാല്യം....
സ്നേഹ മഴ നനഞ്ഞ ബാല്യം...
മഞ്ഞു വീണ ബാല്യം...
തണൽ മഞ്ഞു വീണ ബാല്യം ...
മനസ് കൊണ്ടൊരു യാത്ര ...
ബാല്യത്തിൻ പാദമുദ്ര പതിഞ്ഞ
ഹൃദയ വഴികളിലൂടെ
മനസ്സുകൊണ്ടൊരു മടക്കയാത്ര...
കാലം സ്നേഹത്തിൻ നനവ് ഒപ്പി
മായ്ച്ച വഴികൾ.....
മിഴി നനക്കുന്ന കാഴ്ചകൾ....
ഇന്നലെയുടെ കാൽപ്പാടുകളിൽ
ഇന്നിന്റെ പാദമുദ്രകൾ പതിയുമ്പോൾ
മാഞ്ഞു പോകുന്നു കനൽ വഴി താണ്ടിയ
ദൂരങ്ങൾ ഒക്കെയും ...
മഞ്ഞുപെയ്യും ഓർമ്മകൾ ഇദലടര്ന്നു
വീഴുമ്പോൾ ശ്യതതിൻ കുളിരിൽ
അലിയുന്നു പാദങ്ങൾ വീണ്ടും ......
ഒടുവിലൊരു ശിഥില നെടു വീർപ്പുമായ്
വഴിയുടെ ഇങ്ങേ അറ്റത് എത്തുന്നു വീണ്ടും...
വാര്ധക്യതിൻ വറുതിയിൽ വെന്തു
നീറുമ്പോൾ ഉരുകുന്ന മണ്ണിൽ ഉറയ്ക്കുന്നു
പാദങ്ങൾ ......
ഇനിയൊരു യാത്ര .....അവസാന യാത്ര....
പാദങ്ങൾ വീണ്ടും തണുത്തുറയും.....
മുന്നിലായ് ഒരു വാതിൽ തുറക്കും ....
അപ്പോഴും ഓമനിക്കാൻ ഈ ഓർമ്മ മാത്രം ..
നനവുള്ള ബാല്യത്തിൻ കുളിരോർമ്മ മാത്രം .....
Not connected : |