ലോക ഭൗമ ദിനം       
    ഇന്നു ഞാൻ നിൽക്കുന്നു എൻ ബാല്യമത്രയും
 ഓടികളിച്ചൊരെൻ വയലിന്റെ മുന്നിലായി
 കാറ്റിന്റെ കൈകളിൽ തലയാട്ടി നിൽക്കുന്ന
 നെൽകതിരോന്നുമേ കാണ്മതില്ല
 കഥകൾ പറയുവാൻ പാറി വന്നെത്തുന്ന
 കൊറ്റിയും തത്തയും എങ്ങു പോയി
 കളം കളം പാടിയോഴുകി നടക്കുന്ന
 പുഴകൾ തൻ കൈവഴി മാഞ്ഞു പോയി
 കൂടെ മാനത്തു കണ്ണിയും മാഞ്ഞു പോയി
 വെന്തുരുകുന്നോരീ മണ്ണിന്റെ കണ്ണുനീർ
 കാണാതെ പോകുവതെന്ത് നമ്മൾ
 ഇതു നിന്റെ മണ്ണിന്റെ കണ്ണുനീരല്ല
 നിൻ പ്രാണന്റെ കണ്ണുനീരാണെന്നറിയുക
 കുടിനീരു തേടിയലയുന്ന കൊടുംചൂടിലാകെ കരിയുന്ന
 നിൻ പ്രാണന്റെ കണ്ണുനീരാണെന്നറിയുക
      
       
            
      
  Not connected :    |