-റെയിൽവെ സ്റ്റേഷൻ- (ഒരു പെണ്ണിൻ്റെ കവിത) - പ്രണയകവിതകള്‍

-റെയിൽവെ സ്റ്റേഷൻ- (ഒരു പെണ്ണിൻ്റെ കവിത) അപരിചിതരുടെ ഗദ്ഗദങ്ങൾ
ചുമച്ച് ബ്രേക്കിട്ടു,
പുതിയ നിശ്വാസത്തിൻ്റെ
പുകച്ചുരുളുകൾ
ചൂളം വിളിച്ച് തുടങ്ങി!
ഈ യാത്രയിൽ എനിക്ക്
പൊട്ടിച്ചിരിക്കാം,
പഴമയുടെ ഓർമ്മകളിൽ
പുറത്തേക്ക് നോക്കാം.
വിഡ്ഢിയെപ്പോലെ
തല കുലുക്കി മറുപടി പറയാം!

(വരിഞ്ഞുമുറുക്കി ഉറപ്പിച്ച
നമ്മുടെ പ്രണയം,
നീയും,
മറ്റെല്ലാവരും ആസ്വദിക്കട്ടെ!
പെറ്റു വളർത്തിയ
കണ്ണുകളും
കാതുകളും,
പൊട്ടിയൊലിക്കട്ടെ..! )


ഇനിയും,
ആത്മഹത്യ
ഒന്നിനും പരിഹാരമല്ലെന്ന്
നിങ്ങൾക്കെന്നെ
ബോദ്ധ്യപ്പെടുത്താനാകുമായിരിക്കും,
എങ്കിലും!


up
0
dowm

രചിച്ചത്:ശ്യാം
തീയതി:02-05-2016 01:10:57 PM
Added by :Shyam ck
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me