വിദ്വേഷം - തത്ത്വചിന്തകവിതകള്‍

വിദ്വേഷം 

വിചാരങ്ങളെ വിഷമാക്കും വികാരമാണ് വിദ്വേഷം

വിവേകം വിടപറയും വിചാരങ്ങളാണ് വിദ്വേഷം

വിനാശം വിളിച്ചു വരുത്തും വിളക്കാണ് വിദ്വേഷം

വിജയം വിദൂരമാകും വിഷയമാണ് വിദ്വേഷം

വിരോധികൾ വർദ്ധിക്കാൻ വഴിയാണ് വിദ്വേഷം

വാക്കുകളാൽ വ്രണപ്പെടും വേദനയാണ് വിദ്വേഷം

വിരഹത്തിനു വിധിയാകും വിടവാണ് വിദ്വേഷം

വേൾക്കാൻ വെറുപ്പാകും വികലമാം വിദ്വേഷം


up
0
dowm

രചിച്ചത്:അനിൽ കുമാർ വാഹിരി
തീയതി:10-05-2016 09:59:06 PM
Added by :അനിൽ കുമാർ വാഹിരി
വീക്ഷണം:154
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :