ആദ്യ പ്രണയം - പ്രണയകവിതകള്‍

ആദ്യ പ്രണയം കൗമാരത്തിൽ കുളിർചൂടും ഒരു പുലർ മഴക്കാലം

വയൽവരമ്പിൽ പുതുമഴ തുള്ളികളിൽ കളിക്കുമ്പോൾ

മഴത്തുള്ളികൾ മുടിതുമ്പിൽ തൂങ്ങിയാടിയപ്പോൾ

ഞാനെൻ കൈകളാൽ അവയെ മാടിയൊതുക്കിയപ്പോൾ

നാണത്താൽ കുനിഞ്ഞ ശിരസ്സുയർത്തിയപ്പോൾ

തിളങ്ങും മിഴിയിണകളിൽ തൻ മുനകളിൽ

കണ്ടു ഞാനെൻ ആദ്യ പ്രണയം.

നുണക്കുഴിവിരിഞ്ഞു തുടുത്ത കവിളിൽ തലോടിയപ്പോൾ

തേനൂറും അധരങ്ങളകന്ന് വിടർന്നൊരു പുഞ്ചിരിയിൽ

അറിഞ്ഞു ഞാനെൻ ആദ്യ പ്രണയം

നനഞ്ഞ ചുമലുകളിൽ പടർന്ന എൻ കൈകളാൽ

എൻ കരവലയത്തിലൊതുക്കി പുണർന്നപ്പോൾ

താമരയിതളാം അധരങ്ങളെൻ ചുണ്ടിൽലമർന്നപ്പോൾ

അനുഭവേദ്യമായ് എനിക്കെൻ ആദ്യ പ്രണയം.


up
0
dowm

രചിച്ചത്:അനിൽ കുമാർ വാഹിരി
തീയതി:14-05-2016 12:54:52 PM
Added by :അനിൽ കുമാർ വാഹിരി
വീക്ഷണം:467
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :