പ്രിയ കലാലയം - മലയാളകവിതകള്‍

പ്രിയ കലാലയം 

പ്രിയ കലാലയം

ആലിലകളുലയും കാറ്റേറ്റ് ആടും പൂക്കളൂം പാടും കിളികളും

തിരുമുറ്റമലങ്കരിക്കുമെൻ പ്രിയ കലാലയം

ഇടനാഴിയിൽ ഇണകൾ ഇലകലർന്ന് ഇമചിമ്മാതെ

ഇരുന്നു നേരം പോക്കുമെൻ പ്രിയ കലാലയം

സമരങ്ങളും പ്രകടനങ്ങളും തൻ കാഹളധ്വനിയാൽ മുഖരിതമാം

രാഷ്ട്രീയ വേദിയാം എൻ പ്രിയ കലാലയം


അറിവിന്റെ നേർവഴി ജീവിതത്തിൻ അഭിമാനമാണ് അഭയമാണെന്ന്

വഴികാട്ടിയ അദ്ധ്യാപകരാൽ സമൃദ്ധം എൻ പ്രിയ കലാലയം


പ്രണയത്തിൻ പുഷ്പങ്ങൾ മനസ്സിൽ വിരിഞ്ഞതിനും കരിഞ്ഞതിനും

സാക്ഷിയാം എൻ പ്രിയ കലാലയം

കലയും കായികവും കൈകോർത്ത് കളിയാടും

കാഴ്ചകൾ ഒരുമിക്കും എൻ പ്രിയ കലാലയം

ഇന്നുമെൻ ഒാർമകളിൽ സുഖമുള്ള സുന്ദര സ്മരണയാം

എൻ പ്രിയ കലാലയ കാലം

By

അനിൽ കുമാർ വാഹിരി


up
0
dowm

രചിച്ചത്:അനിൽ കുമാർ വാഹിരി
തീയതി:16-05-2016 07:31:08 PM
Added by :അനിൽ കുമാർ വാഹിരി
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :