ഒരു പ്രണയഗീതം കൂടി
വെന്നിലാവിന്റെ പ്രേമ സ്പർശത്തിൽ
മണ്ണ് പുളകിത ഗാത്രയായ് നില്ക്കവേ
എൻ മനസ്സിനെ തൊട്ടുണർത്തിയ
പൂനിലാവിനെ തേടി നടപ്പു ഞാൻ
സന്ധ്യ ചക്രവാളത്തിൽ കുംകുമം
വാരിയെരിഞ്ഞപ്പോൾ
ആകാശത്ത് മിന്നി മറഞ്ഞ
ഒരു വെള്ളി നക്ഷത്രം പോലെ
കാറ്റിൽ പാറി വന്നു തൊട്ടു
കിന്നാരം പറഞ്ഞു പോയ
ഒരു അപ്പൂപ്പൻ താടി പോലെ
ഇരുട്ടിൽ ഇടിമിന്നലിൽ തെളിഞ്ഞ
ഒരു നിശാ പുഷ്പം പോലെ
മഴ പെയ്തൊയ്ഴിഞ്ഞ ആകാശത്ത്
ഒരു മഴവില്ല് വന്നു മാഞ്ഞു പോയത് പോലെ
പ്രഭാതത്തിലെ ഒരു മഞ്ഞു തുള്ളിയിൽ
തെളിഞ്ഞ ഒരു ദൃശ്യം പോലെ
ഓർമ്മയിൽ നീ ഉണ്ട്
ഒരു മങ്ങിയ ചിത്രം പോലെ
ഇരുളിൽ രാപ്പാടി രാഗങ്ങൾ മൂളുന്നു
കടലിൻ തിര അത് ഏറ്റു പാടുന്നു
മൂകമാം ഈ വിജന തീരത്ത്
കടലും വെള്ളാരം മണലും
പിന്നെ ഞാനും
ഓർമ്മകൾ മാത്രം ബാക്കി
രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:22-05-2016 12:33:24 AM
Added by :HARIS
വീക്ഷണം:468
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |