ആരോട് പറയാൻ
കണ്ണ് കാണാത്ത ലോകമല്ലോ ഇതു
കാതുകേൾക്കാത്ത കാലമല്ലോ ഇത്
കണ്ണടക്കാതെ കൂടെ നിന്നോരെയും
കണ്കൊടുക്കാസമൂഹമല്ലോ ഇത്
സത്യമെന്നതു കണ്ണിൽകുരുവല്ലോ
സത്യവാനെന്നു നമ്മൾ നിനപോർക്ക്
സ്നേഹമെന്നത് നെഞ്ചിൽ വലിയല്ലോ
സ്നേഹവാനെന്നു നമ്മൾ നിനചോർക്ക്
ധർമമെന്നതു തൂക്കുകയറല്ലോ
ധർമചിന്ത നിറഞ്ഞ മനസ്സിന്
ഭാവിയെന്നത് ഉള്ളിൽ ഭയമല്ലോ
കഷ്ടകാലം പിടിച്ച മനസ്സിന്
പാപമെന്നതു പൂവിറുക്കൾ പോലെ
കോപമെന്നത് നെയ്യ് തിളക്കുംപോലെ
ലഹരിയെന്നത് ജീവിതാംശം പോലെ
ചിറകുമിട്ടു പറക്കും മനുഷനു
ഇനിയുമറിയില്യ സത്യവും നീതിയും
ഇവിടെയില്ല്യൊരു ധർമവും കർമവും
ഇരുളിലുള്ളോരെൻ ചിന്തയിൽ വന്നതാം വിരളമാം കുറേ ശങ്കകളാണിത്
ഇനിയുമുണ്ട് ചോതിക്കുവാൻ ചോദ്യങ്ങൾ
കതിര് പോലെയെൻ നെഞ്ചിനുള്ളിൽ
സദാ......
(സുനിൽ പി നായർ)
Not connected : |