ഓർമ്മയിലെ അമ്മയും മഴയും
ഇരുളുന്നു മാനം കറുപ്പു വീശി
മൂളി വരുന്നിതകലത്ത് നിന്നും
പൊഴിയുന്നു കണ്ണീർ കണക്കെ ഘനം
നീരാടുമീ മഴയിലിന്നെൻ കിനാവും
തൂകുന്നിതാ മൃദു മന്ദഹാസം
ഏകനാം ഞാനിന്നീ ഭവനത്തിനുള്ളിൽ
പോകുന്നിതറിയാതെ ഓർമ്മതൻ ബാല്യം.
മഴയുള്ള രാത്രിയിൽ അമ്മതൻ ചാരത്ത്
ചുടേറ്റുറങ്ങുന്നൊരുണ്ണിയായന്ന് ഞാൻ
നിദ്രയെ തച്ചുടച്ചൊരിടിനാദ മൊക്കെയും
ഓർമ്മകൾ മാത്രമായ്
പെറുക്കിയെടുക്കുന്നു പ്രഭാതത്തിലന്ന്
മഴയേറ്റ് വീണൊരീ മുല്ലയും പിച്ചക പൂവുകളും.,
വിദ്യാലയത്തിലിതന്നത്തെ മഴയിലോ
എത്തുന്നു നേരത്തെ കുടയുമായി
കുട തന്ന് മഴയാകെ കൊള്ളുന്നൊരമ്മയെ
ഓർക്കുകയില്ലാതെ എന്ത് ജന്മം.
ഘോരമായ് വീഴുന്നു തുലാമഴ
കോരുന്നു കുളിർ ദേഹമാകെ
അടയുന്നിതാ താനിയെ മിഴികൾ
ആഴുന്നു താഴുന്നു നിദ്രയിലേക്കെൻമനം.....
...................................
Not connected : |