തുമ്പിയുടെ പാട്ട് - തത്ത്വചിന്തകവിതകള്‍

തുമ്പിയുടെ പാട്ട് 

ചുണ്ടത്ത് മൂളാന്‍ കൊതിച്ചു നിന്ന
പാട്ടിന്റെ ആദ്യത്തെ വരി
ഞാന്‍ മറന്നു പോയി.

പക്ഷെ ഈണമെന്റെ മനസ്സില്‍
നിറഞ്ഞു നിന്നിരുന്നു.

എന്നിട്ടും ഞാന്‍ വെറുതെ
ഒരു തുമ്പിയെ പിടിച്ച്
അതിന്റെ ചിറകുകള്‍ അടര്‍ത്തിയെറിഞ്ഞു.

അപ്പോള്‍ ആകാശം ചുവന്നു;
ഒരു മാലാഖ വന്ന്
തുമ്പിയുടെ ശരീരം
കൈകളിലേന്തി മറഞ്ഞു.

വീണ്ടും ഒരു പാട്ടു തേടി
ഞാനലയുമ്പോള്‍
പെട്ടെന്നാ തുമ്പിച്ചിറകില്‍ നിന്ന്
ഒരു മഴവില്‍പ്പാട്ടുയര്‍ന്നത് ഞാന്‍ കേട്ടില്ല.

പിന്നെയെപ്പോഴോ
പാട്ടിന്റെ വരികള്‍
ഞാനോര്‍ത്തെടുത്തപ്പോള്‍
പാടുവാനെനിക്കൊരു സ്വപ്നമുണ്ടായിരുന്നില്ല;
കാണുവാനെനിക്കൊരു വര്‍ണമുണ്ടായിരുന്നില്ല.

കരയുവാനെനിക്കൊരു ദേഹമുണ്ടായിരുന്നില്ല.
എനിക്കൊരു സത്യമുണ്ടായിരുന്നില്ല.

എന്റെ സത്യം
തുമ്പിയുടെ ജീവനായി പറന്നു പോയിരുന്നു..


up
0
dowm

രചിച്ചത്:jineesh
തീയതി:23-07-2011 12:08:44 PM
Added by :prahaladan
വീക്ഷണം:429
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :